India

ചോദിച്ച സീറ്റ് കിട്ടിയില്ല; തമിഴ്‌നാട്ടില്‍ നടന്‍ വിജയകാന്തിന്റെ പാര്‍ട്ടി എഐഎഡിഎംകെ- ബിജെപി സഖ്യം വിട്ടു

മൂന്നുഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയിലും സീറ്റുവിഭജനം സംബന്ധിച്ച് തൃപ്തികരമായ തീരുമാനമുണ്ടാവാതിരുന്ന പശ്ചാത്തലത്തിലാണ് സഖ്യം വിടാന്‍ ഡിഎംഡികെ തീരുമാനിച്ചത്. തങ്ങള്‍ ചോദിച്ച അത്രയും സീറ്റുകള്‍ നല്‍കാന്‍ എഐഎഡിഎംകെ- ബിജെപി സഖ്യം തയ്യാറായില്ലെന്ന് ഡിഎംഡികെ ചൂണ്ടിക്കാട്ടുന്നു.

ചോദിച്ച സീറ്റ് കിട്ടിയില്ല; തമിഴ്‌നാട്ടില്‍ നടന്‍ വിജയകാന്തിന്റെ പാര്‍ട്ടി എഐഎഡിഎംകെ- ബിജെപി സഖ്യം വിട്ടു
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി. ചോദിച്ച സീറ്റ് കിട്ടാത്തതിന്റെ പേരില്‍ നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ സഖ്യം ഉപേക്ഷിച്ച് പുറത്തുപോയി. മൂന്നുഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയിലും സീറ്റുവിഭജനം സംബന്ധിച്ച് തൃപ്തികരമായ തീരുമാനമുണ്ടാവാതിരുന്ന പശ്ചാത്തലത്തിലാണ് സഖ്യം വിടാന്‍ ഡിഎംഡികെ തീരുമാനിച്ചത്. തങ്ങള്‍ ചോദിച്ച അത്രയും സീറ്റുകള്‍ നല്‍കാന്‍ എഐഎഡിഎംകെ- ബിജെപി സഖ്യം തയ്യാറായില്ലെന്ന് ഡിഎംഡികെ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ 6നാണ് ഒറ്റഘട്ടമായി തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുക. മെയ് 2 ന് വോട്ടെണ്ണലുണ്ടാവും. ജയലളിതയുടെ മരണത്തിനുശേഷം ഭരണകക്ഷിയായ എഐഎഡിഎംകെ നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. അതേസമയം, പ്രതിപക്ഷമായ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച നേട്ടം തുടരാനാവുമെന്ന പ്രതീക്ഷയിലാണ്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 39 സീറ്റുകളില്‍ 37 എണ്ണം എഐഎഡിഎംകെ നേടിയിട്ടുണ്ട്- 44.3 ശതമാനം വോട്ടുകള്‍. 5.1 ശതമാനം വോട്ടുകള്‍ മാത്രം നേടിയ വിജയകാന്ത് ഒരുസീറ്റ് പോലും നേടാനായില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ, തങ്ങളെ സമീപിച്ചതായി ഡിഎംഡികെ അവകാശപ്പെട്ടിരുന്നു. മാര്‍ച്ച് 27 മുതല്‍ കേരളം, പശ്ചിമബംഗാള്‍, അസം എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്.

Next Story

RELATED STORIES

Share it