India

ലോക്ക്ഡൗണ്‍ ലംഘിച്ച് തീര്‍ത്ഥാടനം; ഉത്തര്‍പ്രദേശ് എംഎല്‍എക്കെതിരേ കേസ്

ഉത്തരാഖണ്ഡിലെ ബദ്രിനാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന 11 പേര്‍ക്കുമെതിരേയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ലോക്ക്ഡൗണ്‍ ലംഘിച്ച് തീര്‍ത്ഥാടനം; ഉത്തര്‍പ്രദേശ് എംഎല്‍എക്കെതിരേ കേസ്
X
ലക്‌നോ: ലോക്ക്ഡൗണ്‍ ലംഘിച്ചു തീര്‍ത്ഥാടനം നടത്തിയ ഉത്തര്‍പ്രദേശ് എംഎല്‍എ അമര്‍മണി ത്രിപാഠിക്കെതിരേ പോലിസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ബദ്രിനാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന 11 പേര്‍ക്കുമെതിരേയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ കരണ്‍പ്രയാഗില്‍വച്ചാണ് പോലിസ് തടഞ്ഞത്. ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി രോഗ നിയമം എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.



Next Story

RELATED STORIES

Share it