India

ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

'പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അക്കാദമിക് വിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം ഞങ്ങള്‍ വേദങ്ങള്‍, ഭഗവദ് ഗീത, രാമായണം, ഉത്തരാഖണ്ഡിന്റെ ചരിത്രം എന്നിവ സിലബസില്‍ ഉള്‍പ്പെടുത്തും'- അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ വേദങ്ങളും   രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
X

ഡെറാഡൂണ്‍: ഗുജറാത്തിനും കര്‍ണാടകയ്ക്കും പിന്നാലെ സ്‌കൂളുകളില്‍ രാമായണവും ഭഗവത് ഗീതയും പഠിപ്പിക്കാന്‍ നീക്കവുമായി ഉത്തരാഖണ്ഡും. ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ രാമായണവും ഭഗവത് ഗീതയും വേദങ്ങളും പഠിപ്പിക്കണമെന്ന നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. സംസ്ഥാനത്ത് ഉടന്‍തന്നെ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും മന്ത്രി ധന്‍ സിങ് റാവത്ത് അറിയിച്ചു.

'പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അക്കാദമിക് വിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം ഞങ്ങള്‍ വേദങ്ങള്‍, ഭഗവദ് ഗീത, രാമായണം, ഉത്തരാഖണ്ഡിന്റെ ചരിത്രം എന്നിവ സിലബസില്‍ ഉള്‍പ്പെടുത്തും'- അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരാണ് ഇത്തരമൊരു നീക്കം ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വെളിപ്പെടുത്തി.

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും വേദങ്ങളും പുരാണ ഗ്രന്ഥങ്ങളും പഠിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിനായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടുമെന്നും അറിയിച്ചിട്ടുണ്ട്. ഡൂണ്‍ സര്‍വകലാശാലയില്‍ ഉത്തരാഖണ്ഡ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധന്‍ സിങ് റാവത്ത്.

ഉത്തരാഖണ്ഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കുട്ടികളെ പഠിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് വേഗത്തില്‍ തന്നെ പുതിയ പാഠ്യപദ്ധതി തയാറാക്കും.

Next Story

RELATED STORIES

Share it