- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു
കോയി മില്‍ഗയാ, റെഡി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
മുംബൈ: ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കോയി മില്‍ഗയാ, റെഡി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പത്ത് ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മിഥിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് മകളുടെ ഭര്‍ത്താവ് ആഷിഷ് ചതുര്‍വേദി പിടിഐയോട് പറഞ്ഞു.
നിരവധി സിനിമകളില്‍ ശക്തമായ വേഷങ്ങളില്‍ കൈകാര്യം ചെയ്ത് അമ്പരപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. താല്‍, ഫിസ, അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ സ്‌കാം 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് മിഥിലേഷിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തി. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകീട്ടാണ് സംസ്‌കാരം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
RELATED STORIES
കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പതിനെട്ടുകാരന് മരിച്ചു
1 Jun 2025 5:42 AM GMTവീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍;...
1 Jun 2025 5:38 AM GMTഇസ്രായേലി പിന്തുണയോടെ ഗസയില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍...
1 Jun 2025 5:33 AM GMTഗസയിലെ 20 ജൂതത്തടവുകാരെ കൊന്നത് ഇസ്രായേല്‍ സൈന്യമെന്ന് ഹാരെറ്റ്സ്
1 Jun 2025 5:12 AM GMTകേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി
1 Jun 2025 4:17 AM GMTരക്തം വാര്‍ന്നൊലിക്കുമ്പോള്‍ മാത്രമാണോ ഫലസ്തീനെ പിന്തുണയ്ക്കേണ്ടത്?
1 Jun 2025 4:11 AM GMT