- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശിലെ യൂനിവേഴ്സിറ്റി കാംപസില്‍ കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു (വീഡിയോ)
ideo: Tiger Enters University Campus In Madhya Pradesh: മധ്യപ്രദേശിലെ യൂനിവേഴ്സിറ്റി കാംപസില്‍ കടുവയുടെ സാന്നിധ്യം. ന്യൂ ഭോപാലിലെ കോലാര്‍ റോഡിലുള്ള ഭോജ് ഓപണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ ബംഗ്ലാവിന് സമീത്താണ് കടുവയെ കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഭോജ് ഓപണ്‍ യൂനിവേഴ്സിറ്റി വിസി ഡോ.ജയന്ത് സോന്‍വാള്‍ക്കര്‍ തിങ്കളാഴ്ച വാര്‍ത്താ ഏജന്‍സി പിടിഐയോട് ഇക്കാര്യം സ്ഥിരീകരിച്ചു. മതില് ചാടിക്കടന്നാണ് കടുവ കാംപസ് പരിസരത്ത് പ്രവേശിച്ചത്. തുടര്‍ന്ന് കാംപസിലൂടെ നടന്നുപോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കടുവയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത് സെക്യൂരിറ്റി ജീവനക്കാരനാണ്.
Now #tiger visits Bhoj University campus in Bhopal
— The Wildlife India (@TheWildlifeInd) February 7, 2022
Bhopal's Urban Tigers Need Tiger Reserve Not Chain-Links Mr Chief Minister https://t.co/u4yhxT0w7p@OfficeofSSC@drvijayshahbjp @moefcc @ntca_india pic.twitter.com/FxPHBlG8QZ
വൈസ് ചാന്‍സിലര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. 'ഞായറാഴ്ച പുലര്‍ച്ചെ സെക്യൂരിറ്റി റൂമിലേക്ക് കുതിക്കുന്നത് കണ്ടു. എന്താണ് കാര്യമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഒരു മൃഗം സമീപത്ത് അലഞ്ഞുതിരിയുന്നുണ്ടെന്നും വീടിനുള്ളില്‍തന്നെ നില്‍ക്കാനും ആവശ്യപ്പെട്ടു- വിസി പറഞ്ഞു. ഒരു സ്ഥലത്ത് ടോര്‍ച്ച് തെളിച്ചപ്പോള്‍ കടുവയെ കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ ഇവിടെയെത്തുകയും ചെയ്തു. സിസിടിവി പരിശോധിച്ചതില്‍ ഇത് കടുവയാണെന്ന് സ്ഥിരീകരിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിയസോട്ട് അണക്കെട്ടിന് സമീപം 25 ഏക്കര്‍ വിസ്തൃതിയിലാണ് ഭോജ് യൂനിവേഴ്സിറ്റി കാംപസ്. ഇതിനുള്ളിലാണ് വിസിയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് 1,202 വീടുകളാണുള്ളത്.
RELATED STORIES
തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMT