- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖഫ് ഭേദഗതി ബില്‍; ഹിന്ദുക്കളല്ലാത്തവരെ കേന്ദ്രം ക്ഷേത്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്ര കമ്മിറ്റിയില്‍ ഹിന്ദുക്കളല്ലാത്തവരെ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി അരവിന്ദ് സാവന്ത്. കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ സംസാരിക്കുകയായിരുന്നു അരവിന്ദ് സാവന്ത്. വഖഫ് ബോര്‍ഡില്‍ മുസ് ലിങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്രം ക്ഷേത്ര കമ്മിറ്റികളില്‍ ഹിന്ദുക്കളല്ലാത്തവരെ അനുവദിക്കുമോ എന്നായിരുന്നു അരവിന്ദ് സാവന്തിന്റെ ചോദ്യം.
കേന്ദ്രത്തിന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് പുതിയ ബില്ല് കൊണ്ടുവന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ മുസ് ലിം സമൂഹത്തിന്റെ നട്ടെല്ലാണെന്നും അവ കൈക്കലാക്കാനാണ് നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.
വഖഫ് ഭേദഗതി ബില്ലിന്റെ മറവില്‍, സര്‍ക്കാര്‍ വഖഫ് ബോര്‍ഡുകളുടെ വ്യത്യസ്ത വിഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വഖഫ് ബോര്‍ഡുകള്‍ക്കുള്ളില്‍ വിവിധ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണങ്ങള്‍ ഭരണകക്ഷിയുടെ ദുഷ്ടലക്ഷ്യത്തെ സൂചിപ്പിക്കുന്നുവെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ബസ് ജീവനക്കാര്‍ക്ക് നേരെ എയര്‍ഗണ്‍ ചൂണ്ടിയ വ്ലോഗര്‍ തൊപ്പി...
15 April 2025 6:19 PM GMTഗസയിലെ കുവൈത്തി ഹോസ്പിറ്റലില്‍ ബോംബിട്ട് ഇസ്രായേല്‍
15 April 2025 4:39 PM GMTക്ഷേത്രോല്‍സവത്തില്‍ മുസ്ലിം വേഷം ധരിച്ച് ആഭാസ നൃത്തവുമായി...
15 April 2025 4:00 PM GMTതീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു
15 April 2025 3:32 PM GMTഫേസ്ബുക്കിലൂടെ മനുഷ്യരുടെ അസ്ഥികള്‍ വിറ്റ രണ്ടു പേര് അറസ്റ്റില്‍;...
15 April 2025 3:23 PM GMTസംഭല്‍ മസ്ജിദില്‍ ഹാന്‍ഡ് റെയ്ല് സ്ഥാപിച്ചെന്ന കേസ് കുത്തിപ്പൊക്കി...
15 April 2025 3:01 PM GMT