India

പുതിയ നിയന്ത്രണങ്ങള്‍ കൊവിഡ് വ്യാപനം കുറച്ചു; മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി

കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പത് മുതല്‍ 10 ലക്ഷം വരെ എത്തുമായിരുന്നു.

പുതിയ നിയന്ത്രണങ്ങള്‍ കൊവിഡ് വ്യാപനം കുറച്ചു; മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി
X

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നത് തടയാനായെന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമായിട്ടില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പത് മുതല്‍ 10 ലക്ഷം വരെ എത്തുമായിരുന്നു.

വാക്‌സിന്‍ ലഭ്യത അനുസരിച്ച് ശനിയാഴ്ച മുതല്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര സ്ഥാപക ദിനത്തിന്റെ തലേദിവസം ടെലിവിഷന്‍ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പിടിച്ചുനിര്‍ത്താന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍, മഹാരാഷ്ട്ര ആ ഘട്ടത്തിലേക്കെത്തുമെന്ന് കരുതുന്നില്ല. സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങള്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിച്ചു.

6.5 ലക്ഷമെന്ന സംഖ്യയില്‍ രോഗികളുടെ എണ്ണം നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ചെയ്തതിന് സമാനമായി കൊവിഡിനെതിരേ ഒന്നിച്ച് പോരാടും. 18-44 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനായി 12 കോടി ഡോസ് വാക്‌സിന്‍ വാങ്ങും. സംസ്ഥാനം ചെക്ക് വഴി ഒറ്റത്തവണ ഇതിന്റെ പണമടയ്ക്കും. വെള്ളിയാഴ്ച മൂന്ന് ലക്ഷം വാക്‌സിന്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. നമുക്കൊരുമിച്ച് കൊവിഡിനെ നേരിടാമെന്നും താക്കറെ വ്യക്തമാക്കി.

Next Story

RELATED STORIES

Share it