India

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; ഇരയുടെ പേര്, ചിത്രം, വീഡിയോകള്‍ എന്നിവ നീക്കം ചെയ്യണം: സുപ്രിം കോടതി

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; ഇരയുടെ പേര്, ചിത്രം, വീഡിയോകള്‍ എന്നിവ നീക്കം ചെയ്യണം: സുപ്രിം കോടതി
X

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയുടെ പേര്, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് സുപ്രിം കോടതി ഉത്തരവ്. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നിപുന്‍ സക്‌സേന കേസില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

അതിക്രമത്തിനിരയായ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരയുടെ പേരോ ചിത്രങ്ങളോ വിഡിയോകളോ സമൂഹമാധ്യമത്തില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി പറഞ്ഞു.ഇരയായ ഡോക്ടറുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതിനെതിരെ അഭിഭാഷകന്‍ കിന്നോരി ഘോഷും മറ്റുള്ളവരും സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അക്രമത്തിനിരയായവരുടെ പേര് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നതില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു.








Next Story

RELATED STORIES

Share it