Kerala

മുത്തങ്ങയില്‍ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി; മധുര സ്വദേശി അറസ്റ്റില്‍

മുത്തങ്ങയില്‍ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി; മധുര സ്വദേശി അറസ്റ്റില്‍
X

കല്‍പ്പറ്റ: രേഖകളില്ലാതെ കടത്തുകയായിരുന്ന 34,34000 രൂപയുമായി മധുര സ്വദേശി അറസ്റ്റിലായി. മുരുകേശനാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ അറസ്റ്റിലായത്.

എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ ബാംഗ്‌ളൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് മുരുകേശനില്‍ നിന്ന് രേഖകളില്ലാതെ കടത്തികൊണ്ട് വന്ന പണം പിടികൂടിയത്. വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണവും പ്രതിയെയും തുടര്‍നടപടികള്‍ക്കായി ബത്തേരി പോലിസിന് കൈമാറി.

Next Story

RELATED STORIES

Share it