Kerala

കോട്ടയം ജില്ലയില്‍ ഇന്ന് 125 കൊവിഡ് ബാധിതര്‍; 156 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ഇന്ന് 125 കൊവിഡ് ബാധിതര്‍; 156 പേര്‍ക്ക് രോഗമുക്തി
X

കോട്ടയം: ജില്ലയില്‍ 125 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 123 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 3,207 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 60 പുരുഷന്‍മാരും 61 സ്ത്രീകളും 4 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 156 പേര്‍ രോഗമുക്തരായി. 1,873 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82608 പേര്‍ കോവിഡ് ബാധിതരായി. 80,532 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8,179 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 14

ഏറ്റുമാനൂര്‍ 12

ചങ്ങനാശ്ശേരി 10

പുതുപ്പള്ളി 9

കുറിച്ചി 6

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മണര്‍കാട് 5

പാമ്പാടി 4

എലിക്കുളം, കൂരോപ്പട, ആര്‍പ്പൂക്കര, കുറവിലങ്ങാട്, കിടങ്ങൂര്‍, കുമരകം3

കൂട്ടിക്കല്‍, ഉദയനാപുരം, വൈക്കം, അതിരമ്പുഴ, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, വാകത്താനം, മീനടം2

വിജയപുരം, രാമപുരം, പൂഞ്ഞാര്‍, വെച്ചൂര്‍, തൃക്കൊടിത്താനം, മുണ്ടക്കയം, കറുകച്ചാല്‍, നെടുംകുന്നം, എരുമേലി, ഞീഴൂര്‍, ടി.വിപുരം, പാലാ, വെള്ളൂര്‍, കൊഴുവനാല്‍, കല്ലറ, പനച്ചിക്കാട്, പാറത്തോട്, ഭരണങ്ങാനം, മേലുകാവ്, അകലക്കുന്നം, മണിമല1

Next Story

RELATED STORIES

Share it