Kerala

കോട്ടയം ജില്ലയില്‍ 289 പേര്‍ക്ക് കൊവിഡ്; 4,941 പേര്‍ ചികില്‍സയില്‍

കോട്ടയം ജില്ലയില്‍ 289 പേര്‍ക്ക് കൊവിഡ്; 4,941 പേര്‍ ചികില്‍സയില്‍
X

കോട്ടയം: ജില്ലയില്‍ 289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 285 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതുതായി 2485 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 130 പുരുഷന്‍മാരും 131 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 489 പേര്‍ രോഗമുക്തരായി. 4,941 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 74,823 പേര്‍ കൊവിഡ് ബാധിതരായി. 69,702 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16,290 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം42

ഏറ്റുമാനൂര്‍ 18

മാഞ്ഞൂര്‍15

പാമ്പാടി 14

വൈക്കം 12

ചങ്ങനാശേരി 10

ആര്‍പ്പൂക്കര, മീനടം, കുറിച്ചി 8

വാഴപ്പള്ളി, മറവന്തുരുത്ത് 7

ഉദയനാപുരം, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി, പാല 6

കാണക്കാരി, തലയോലപ്പറമ്പ്, കടപ്ലാമറ്റം, മുത്തോലി, അകലക്കുന്നം, മുളക്കുളം 5

എരുമേലി, വിജയപുരം, വെള്ളൂര്‍, കൂരോപ്പട, പളളിക്കത്തോട്, പൂഞ്ഞാര്‍ 4

മുണ്ടക്കയം, കുറവിലങ്ങാട്, തലയാഴം, കുമരകം, പാറത്തോട്, രാമപുരം, ഈരാറ്റുപേട്ട, ടി.വി പുരം, പായിപ്പാട്, പുതുപ്പള്ളി, മീനച്ചില്‍ 3

മേലുകാവ്, നീണ്ടൂര്‍, ഉഴവൂര്‍, കടുത്തുരുത്തി, തീക്കോയി 2

കോരുത്തോട്, അയ്മനം, തിരുവാര്‍പ്പ്, ചിറക്കടവ്, കൂട്ടിക്കല്‍, മരങ്ങാട്ടുപിള്ളി, മണര്‍കാട്, അയര്‍ക്കുന്നം, തൃക്കൊടിത്താനം, കറുകച്ചാല്‍, മാടപ്പള്ളി, ചെമ്പ്, വാകത്താനം, ഞീഴൂര്‍, വെച്ചൂര്‍, കിടങ്ങൂര്‍, കല്ലറ, അതിരമ്പുഴ, തലപ്പലം 1

Next Story

RELATED STORIES

Share it