- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോത്തൻകോട് കൊവിഡ് മരണം: സംശയിക്കുന്നവരുടെ സ്രവ പരിശോധന നടത്തും
മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പോത്തൻകോട് മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
തിരുവനന്തപുരം: കൊവിഡ് രോഗം ബാധിച്ച് പോത്തൻകോട് വാവറയമ്പലം സ്വദേശി അബ്ദുൾ അസീസ് (68) മരിച്ചതിന്റെ പശ്ചാത്തലത്തിൽ ആശങ്കയുയരുന്നു. മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പോത്തൻകോട് മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചയാൾക്ക് കൊവിഡ് ബാധ എങ്ങനെയുണ്ടായെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ആരിൽ നിന്നെങ്കിലും പകർന്നതാകാമെന്നാണ് സംശയം. ചില ആളുകളെ സംശയിക്കുന്നുണ്ട്. അവരുടെ സ്രവപരിശോധന നടത്തും. അബ്ദുൽ അസീസുമായി അടുത്തിടപഴകിയവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാൾ മഞ്ഞമല എൽപിഎസിലെ പിടിഎ ജനറൽ ബോഡി യോഗത്തിലും അയിരൂപ്പാറ സഹകരണ ബാങ്കിലെ ചിട്ടി ലേലത്തിലും പങ്കെടുത്തിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച അബ്ദുൾ അസീസ് നിരവധി ചടങ്ങുകളിൽ പങ്കെടുത്തത് ആശങ്കയുയർത്തുന്നു. വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്ന അബ്ദുൾ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മാർച്ച് 18നാണ് അബ്ദുൾ അസീസ് ജലദോഷം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയിൽ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രോഗം കണ്ടെത്തിയില്ല. 23 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ ഇവിടെ നിന്ന് നേരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
14ാം തിയ്യതി അബ്ദുൾ അസീസ് അയിരുപ്പാറ ഫാർമേഴ്സ് ബാങ്കിൽ നൂറോളം പേരോടൊപ്പം ചിട്ടി ലേലത്തിൽ പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളിൽ ഉച്ച നമസ്കാരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രത്തിലെയും ഫാർമേഴ്സ് ബാങ്കിലെയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തിൽ പങ്കെടുത്തിരുന്നതായും മകൾ കെഎസ്ആർടി ബസ് കണ്ടക്ടറാണെന്നും സർവ്വീസ് നിർത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും പോത്തൻകോട് പഞ്ചായത്ത് അംഗം ബാലമുരളി പറഞ്ഞു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT