Kerala

കോട്ടയം ജില്ലയില്‍ 542 പുതിയ കൊവിഡ് രോഗികള്‍; 60ന് മുകളിലുള്ള 107 പേര്‍ക്ക് വൈറസ് ബാധ

537 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

കോട്ടയം ജില്ലയില്‍ 542 പുതിയ കൊവിഡ് രോഗികള്‍; 60ന് മുകളിലുള്ള 107 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 542 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 537 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ചുപേര്‍ രോഗബാധിതരായി. പുതുതായി 5,579 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 250 പുരുഷന്‍മാരും 242 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 517 പേര്‍ രോഗമുക്തരായി. 6,744 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 50,700 പേര്‍ കോവിഡ് ബാധിതരായി. 43,820 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,361 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 70

ചങ്ങനാശേരി, കൂരോപ്പട 24

എരുമേലി23

കാഞ്ഞിരപ്പള്ളി 22

ഏറ്റുമാനൂര്‍ 20

മണിമല 19

പള്ളിക്കത്തോട് 18

അതിരമ്പുഴ 16

പുതുപ്പള്ളി, അയര്‍ക്കുന്നം 15

വാകത്താനം14

അകലക്കുന്നം 11

കിടങ്ങൂര്‍, തലയാഴം, പാമ്പാടി, മുളക്കുളം 10

കുറവിലങ്ങാട്, ചെമ്പ്, വാഴപ്പള്ളി, കരൂര്‍, വെച്ചൂര്‍, ചിറക്കടവ് 9

അയ്മനം, പാറത്തോട്, കടുത്തുരുത്തി 8

നീണ്ടൂര്‍7

കുമരകം, മണര്‍കാട് 6

മറവന്തുരുത്ത്, വൈക്കം, എലിക്കുളം, പാലാ 5

പൂഞ്ഞാര്‍, കടപ്ലാമറ്റം, തീക്കോയി, വെള്ളാവൂര്‍, പനച്ചിക്കാട്, ഉദയനാപുരം, തലയോലപ്പറമ്പ്, മരങ്ങാട്ടു പിള്ളി 4

ഞീഴൂര്‍, കാണക്കാരി, മീനച്ചില്‍, കങ്ങഴ, മുണ്ടക്കയം, ആര്‍പ്പൂക്കര, വെളിയന്നൂര്‍ 3

തിരുവാര്‍പ്പ്, നെടുംകുന്നം, കടനാട്, രാമപുരം, തിടനാട്, കൊഴുവനാല്‍, കല്ലറ, കറുകച്ചാല്‍, മാടപ്പള്ളി, വെള്ളൂര്‍, മീനടം, ടി.വി പുരം, പായിപ്പാട്, ഈരാറ്റുപേട്ട, മേലുകാവ് 2

ഉഴവൂര്‍, തൃക്കൊടിത്താനം, മൂന്നിലവ്, മുത്തോലി, തലപ്പലം, ഭരണങ്ങാനം, വിജയപുരം, വാഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര 1

Next Story

RELATED STORIES

Share it