Kerala

സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍

കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷിനെയാണ് (31) നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയില്‍ കയറിയ സ്ത്രീ മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്.

സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍   കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍
X

കോഴിക്കോട്: സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷിനെയാണ് (31) നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയില്‍ കയറിയ സ്ത്രീ മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്.

സംശയം തോന്നി പരിശോധിച്ച യുവതി ഫോണില്‍ കാമറ ഓണായിരിക്കുന്നത് കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഈ സമയം ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ ആളുകള്‍ കയ്യോടെ പിടികൂടി. വിവരം പോലിസില്‍ അറിയിച്ചതോടെ സ്ഥലത്തെത്തി പോലിസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു.

റിജേഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഒട്ടേറെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനക്ക് അയച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it