Kerala

ഇതായിരുന്നു ആ പൊന്നുമോന്റെ സംശയം!!!... മഅ്ദനിയുടെ വൈറല്‍ കുറിപ്പ്

മഅ്ദനിയുടെ താമസ സ്ഥലത്തെത്തിയ ആഫിക്കലിയുടെ മകന്റെ സംശയവും അതിന് മഅ്ദനിയുടെ മറുപടിയുമാണ് വൈറലാകുന്നത്.

ഇതായിരുന്നു ആ പൊന്നുമോന്റെ സംശയം!!!...    മഅ്ദനിയുടെ വൈറല്‍ കുറിപ്പ്
X

കോഴിക്കോട്: തന്നെ ബാംഗളൂരുവിലേക്ക് സന്ദര്‍ശിക്കാനെത്തിയ കുരുന്നിന്റെ സംശയത്തെ കുറിച്ചുള്ള അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്‍ ആഫിക്കലിയും കുടുംബവും സന്ദര്‍ശിക്കാനെത്തിയ അനുഭവമാണ് മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചത്. മഅ്ദനിയുടെ താമസ സ്ഥലത്തെത്തിയ ആഫിക്കലിയുടെ മകന്റെ സംശയവും അതിന് മഅ്ദനിയുടെ മറുപടിയുമാണ് വൈറലാകുന്നത്.

'എന്റെ വീടിന്റെ മുന്നിലൊക്കെ ഉസ്താദിന്റെ കുറെ പോസ്റ്റര്‍ ഉണ്ടല്ലോ ഉസ്താദിന്റെ വീടിന്റെ മുന്നില്‍ ഉസ്താദിന്റെ ഒരു പോസ്റ്റര്‍ പോലുമില്ലല്ലോ' എന്നായിരുന്നു കുരുന്നിന്റെ സംശയം. 'മോനെ!പോസ്റ്ററുകളില്‍ നിന്നു മാത്രമല്ല ഭൂമിയില്‍ നിന്ന് തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ആഗ്രഹിക്കുന്ന കുതന്ത്രശാലികളുടെ കുല്‍സിത വലയത്തിനുള്ളിലാണ് ഞാനുള്ളത് എന്ന തിരിച്ചറിവിലേക്ക് നീ എത്താറായില്ലല്ലോ?. എന്ന് മഅ്ദനി കുറിച്ചു.


മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇപ്പോള്‍ എല്ലാ ദിവസവും കോടതിയില്‍ പോകേണ്ടത് കൊണ്ടു തന്നെ ഞായാറാഴ്ചകളില്‍ മാത്രമാണ് കൂടുതലും സന്ദര്‍ശകരെ കാണാന്‍ കഴിയാറുള്ളത്.

ഇങ്ങോട്ടു വരാന്‍ അനുമതി ചോദിക്കാറുള്ള ബന്ധുക്കള്‍,പാര്‍ട്ടി പ്രവര്‍ത്തകര്‍,മറ്റു അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരോടൊക്കെ കേസിന്റെ ഈ നിര്‍ണ്ണായക സമയം കഴിഞ്ഞിട്ടാകാം എന്നു പറയുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഗള്‍ഫ് നാടുകളില്‍ നിന്നു കുറഞ്ഞ അവധിക്കു വന്നു പെട്ടെന്ന് മടങ്ങി പോകേണ്ട പ്രവാസി സഹോദരങ്ങളാണ് ഞായാറാഴ്ചകളില്‍ കൂടുതലും വരാറുള്ളത്.

ദുബൈ പിഎസ്എഫിന്റേയും കുവൈറ്റ് PCF ന്റെയും സാരഥികളായ ആഫിക്കലി ചാമക്കാല, ഹൂമയൂണ്‍ വാടാനപ്പള്ളി എന്നിവര്‍ ഇന്ന് വന്നിരുന്നു. ആഫിക്കലി മുമ്പെന്ന പോലെ ഇപ്രാവശ്യവും കുടുംബസഹിതമാണ് വന്നത്. പെണ്‍മക്കളായ ഹിബ, ഫിദ എന്നിവരോടൊപ്പം യുകെജി വിദ്യാര്‍ത്ഥിയായ മകന്‍ ഹാഫിസ് മുഹമ്മദും ഉണ്ടായിരുന്നു.

നാട്ടില്‍ പാര്‍ട്ടി പരിപാടികളുടെ പോസ്റ്റര്‍ ഒട്ടിക്കുന്നവരോടൊപ്പം ഉറക്കമൊഴിഞ്ഞു പോകാറുള്ള ഹാഫിസ് കാറില്‍ യാത്രയ്ക്കിടെ കേരളത്തിലെ പല സ്ഥലങ്ങളിലും എന്റെ ഫോട്ടോയുള്ള പോസ്റ്റര്‍ കാണുമ്പോഴേക്കെ ആവേശത്തോടെ ഉപ്പായെ കാണിച്ചു കൊടുത്തുകൊണ്ടിരിന്നുവത്രെ! ബാംഗ്ലൂരിലെ തമാസസ്ഥലത്തെത്തിയപ്പോള്‍ ആസിഫിനൊരു സംശയം 'എന്റെ വീടിന്റെ മുന്നിലൊക്കെ ഉസ്താദിന്റെ കുറെ പോസ്റ്റര്‍ ഉണ്ടല്ലോ ഉസ്താദിന്റെ വീടിന്റെ മുന്നില്‍ ഉസ്താദിന്റെ ഒരു പോസ്റ്റര്‍ പോലുമില്ലല്ലോ' എന്നതാണത്. മോനെ!പോസ്റ്ററുകളില്‍ നിന്നു മാത്രമല്ല ഭൂമിയില്‍ നിന്ന് തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ആഗ്രഹിക്കുന്ന കുതന്ത്രശാലികളുടെ കുല്‍സിത വലയത്തിനുള്ളിലാണ് ഞാനുള്ളത് എന്ന തിരിച്ചറിവിലേക്ക് നീ എത്താറായില്ലല്ലോ?.

ഈ വലയത്തിന്റെ വ്യാപ്തിയും മൂര്‍ച്ചയും നീ അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നല്‍കിയ മിഠായിയും വാങ്ങി എനിക്ക് ഓമന മുത്തവും നല്‍കി സന്തോഷത്തിന്റെ പുഞ്ചിരിയോടെ മടങ്ങാന്‍ നിന്റെ പിഞ്ചു ഹൃദയത്തിനു കഴിയാതെ പോകുമായിരുന്നു.........






Next Story

RELATED STORIES

Share it