Kerala

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: അന്വേഷണം നല്ല രീതിയിലെന്ന് ഷംനയുടെ മാതാവ്

ഇതു വരെയുള്ള അേന്വഷണം തൃപ്തികരമാണ്.വിവാഹാലോചനക്കെന്ന പേരിലാണ് സംഘം വീട്ടില്‍ എത്തിയത്.വന്നവരെ കണ്ടപ്പഴേ തങ്ങള്‍ക്കു മനസിലായി ഇവര്‍ ശരിയല്ലെന്ന്. അഞ്ചു പേരാണ് വന്നത്.പെണ്ണുകാണല്‍ ചടങ്ങിന് വന്നോട്ടെയെന്ന് രാവിലെ വിളിച്ചു ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പറഞ്ഞു.എന്നാല്‍ വന്നവരുടെ പെരുമാറ്റത്തില്‍ തങ്ങള്‍ക്ക്് സംശയം തോന്നിയിരുന്നു

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്:  അന്വേഷണം നല്ല രീതിയിലെന്ന് ഷംനയുടെ മാതാവ്
X

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഷംനയുടെ മാതാവ് റൗലാബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇതു വരെയുള്ള അേന്വഷണം തൃപ്തികരമാണ്.വിവാഹാലോചനക്കെന്ന പേരിലാണ് സംഘം വീട്ടില്‍ എത്തിയത്.വന്നവരെ കണ്ടപ്പഴേ തങ്ങള്‍ക്കു മനസിലായി ഇവര്‍ ശരിയല്ലെന്ന്. അഞ്ചു പേരാണ് വന്നത്.പെണ്ണുകാണല്‍ ചടങ്ങിന് വന്നോട്ടെയെന്ന് രാവിലെ വിളിച്ചു ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പറഞ്ഞു.

എന്നാല്‍ വന്നവരുടെ പെരുമാറ്റത്തില്‍ തങ്ങള്‍ക്ക് സംശയം തോന്നിയിരുന്നു.ഷംനയുടെ ഫോണ്‍ നമ്പര്‍ സംഘത്തിന് എങ്ങനെയാണ് കിട്ടിയതെന്ന് അറിയില്ല.സിനിമയിലുള്ളവര്‍ക്ക് തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ല. സിനിമയിലുള്ളവരുമായി ഷംനയ്ക്ക് നല്ല ബന്ധമാണ്.തട്ടിപ്പുകാര്‍ പണം ചോദിച്ചിരുന്നുവെന്നും ഷംനയുടെ മാതാവ് റൗലാബി പറഞ്ഞു. ഹൈദരാബാദില്‍ സിനിമ ചിത്രീകരണത്തിലായിരുന്ന ഷംന കാസിം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തും.കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ ക്വാറന്റൈനിലാകുന്ന ഷംനയുടെ മൊഴി പോലിസ് ഓണ്‍ലൈനായി രേഖപെടുത്തും.

Next Story

RELATED STORIES

Share it