Kerala

വയറിനുള്ളില്‍ രക്തസ്രാവം; നടന്‍ ടൊവിനോ ആശുപത്രിയില്‍

ടൊവിനോയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.അസഹ്യമായ വയറു വേദനയെ തുടര്‍ന്നാണ് ടൊവിനോയെ ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തിയത്.

വയറിനുള്ളില്‍ രക്തസ്രാവം; നടന്‍ ടൊവിനോ ആശുപത്രിയില്‍
X

കൊച്ചി: വയറിനുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് നടന്‍ ടൊവിനോ തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ടൊവിനോയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.അസഹ്യമായ വയറു വേദനയെ തുടര്‍ന്നാണ് ടൊവിനോയെ ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തിയത്.

വയറിനുള്ളിലുണ്ടായ മുറില്‍വില്‍ നിന്നാണ് രക്തസ്രാവം ഉണ്ടായത്. മുറിവ് ഗുരതരമല്ലെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ടൊവീനോ നിരീക്ഷണത്തില്‍ തുടരും.ടൊവിനോ തോമസ് നായക വേഷം ചെയ്യുന്ന കള എന്ന സിനിമയുടെ ചിത്രീകരണം പിറവത്ത് നടന്നു വരികയായിരുന്നു.ഏതാനും ദിവസങ്ങളായി സിനിമയിലെ സംഘട്ടന രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്.ഇതിനിടയില്‍ വയറിനു പരിക്കേറ്റിരിക്കാമെന്നാണ് കരുതുന്നതെന്ന് ടൊവിനോയുമായി അടുപ്പമുള്ളവര്‍ പറയുന്നത്

Next Story

RELATED STORIES

Share it