Kerala

ദിലീപിന് ഇന്ന് നിര്‍ണ്ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി ഹരജി പരിഗണിക്കുക.ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകള്‍ പരിശോധനയക്ക് അയക്കുന്ന കാര്യത്തില്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനവും ഇന്നുണ്ടായേക്കും

ദിലീപിന് ഇന്ന് നിര്‍ണ്ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപും കൂട്ടു പ്രതികളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ഹരജി പരിഗണിക്കുക.കേസുമായിമായി ബന്ധപ്പെട്ട് ദിലീപും പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നിര്‍ണ്ണായകമായ ഫോണുകള്‍ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ദിലീപിന്റെ അടക്കം ഹാജരാക്കിയ ആറു ഫോണുകള്‍ തുടര്‍ നടപടികള്‍ക്കായി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറിയിരുന്നു.ഇത് തിരുവനന്തപരും ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും.

ദിലീപും കൂട്ടു പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ദിലീപിനെ അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് പ്രോസിക്യുഷന്റെ നിലാപാട്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കൂടുതല്‍ ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.എന്നാല്‍ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കെതിരെ തെളിവുകള്‍ യാതൊന്നുമില്ലെന്നും എന്നാല്‍ ഏതുവിധേനയും തന്നെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നതെന്നുമാണ് ദിലീപിന്റെ വാദം.പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും മൂന്‍കൂര്‍ ജാമ്യത്തിന് അര്‍ഹരാണോയെന്ന് തീരുമാനിക്കാന്‍ ഇത് അനിവാര്യമാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വാദങ്ങള്‍ക്കിടയില്‍ കോടതി പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it