Kerala

നടി ആക്രമിക്കപ്പെട്ട കേസ്: നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യുസിസി

തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം

നടി ആക്രമിക്കപ്പെട്ട കേസ്: നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യുസിസി
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട് കേസില്‍ നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടറീവ്(ഡബ്ല്യുസിസി).തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുന്നുവെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടറീവ് പ്രവര്‍ത്തകര്‍ ആവശ്യപ്പട്ടു . നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല .

അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് തങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യുസിസി കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായിഅറിയുന്നുവെന്നും ഡബ്ല്യുസിസി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it