Kerala

ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; മുഖ്യ ആസൂത്രകരില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ഹാരിസ് ആണ് പിടിയിലായത്.ഇയാളെ പോലിസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.ഇയാളാണ് തട്ടിപ്പ് സംഘത്തിന് നടി ഷംന കാസിമിന്റെ ഫോണ്‍നമ്പര്‍ കൊടുത്തതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍

ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; മുഖ്യ ആസൂത്രകരില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ആസുത്രകന്മാരില്‍ ഒരാള്‍ കൂടി പോലിസ് പിടിയില്‍. ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ തൃശൂര്‍ സ്വദേശി ഹാരിസ് ആണ് പിടിയിലായത്.ഇയാളെ പോലിസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.ഇയാളാണ് തട്ടിപ്പ് സംഘത്തിന് നടി ഷംന കാസിമിന്റെ ഫോണ്‍നമ്പര്‍ കൊടുത്തതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.നിലവില്‍ പിടിയിലായിരിക്കുന്ന പ്രതികള്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഇവര്‍ സംഘം ചേര്‍ന്നാണ് ഇത്തരം സംഭവങ്ങള്‍ നടത്തിയിരിക്കുന്നത്. ഷംന കാസിമിനെ മാത്രമല്ല. ഇതിനു മുമ്പ് മറ്റു മുന്നു സംഭവങ്ങള്‍ കൂടി ഇത്തരത്തില്‍ സംഘം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.ഷംന കാസിമിനെ സംഘം വിവാഹാലോചനയുടെ പേരിലാണ് സമീപിച്ചത്.എന്നാല്‍ മറ്റുള്ളവരെ മറ്റു തരത്തിലായിരുന്നു സംഘം സമീപിച്ചിരുന്നത്.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദനം ചെയ്താണ് സംഘം പെണ്‍കുട്ടികളെ സമീപിച്ചിരുന്നത്. ഇവരുമായി ബന്ധം സ്ഥാപിച്ചതിനു ശേഷം കൂടുതല്‍ പണം കിട്ടാന്‍ സാധ്യത സ്വര്‍ണ കടത്തിന് അകമ്പടി പോകുന്നതാണെന്ന് പറഞ്ഞ് സംഘം പെണ്‍കുട്ടികളെ പ്രലോഭിക്കും. പിന്നീട് ഇതിന്റെ നിയമ നടപടികള്‍ക്ക് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടികളുടെ സ്വര്‍ണവും മറ്റും ഇവര്‍ വാങ്ങും. എന്നാല്‍ സംഘം ഇതുവരെ സ്വര്‍ണം കടത്തിയതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു. 18 പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇതുവരെ ലഭിച്ച വിവരം.ഇന്ന് പിടിയിലായ ഹാരിസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും പോലിസ് പറഞ്ഞു.

ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മൊത്തം എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഐജി വിജയ് സാഖറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തട്ടിപ്പു സംഘത്തിന്റെ ഇരയാക്കപ്പെട്ട കൂടുതല്‍ പേര്‍ പരാതിയുമായി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.ഷംന കാസിമിന്റെ കേസില്‍ എട്ടു പ്രതികള്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇനി മൂന്നു പ്രതികള്‍ കൂടിയുണ്ട്.പെണ്‍കുട്ടികളെ പാലക്കാട് ഷൂട്ടിംഗിനായി പറഞ്ഞുവിട്ട മീര എന്ന യുവതി നിലവില്‍ കേസില്‍ പ്രതിയല്ലെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു.പരാതി നല്‍കിയ പെണ്‍കുട്ടികള്‍ പിന്‍വാങ്ങിയിട്ടില്ല.എന്തെങ്കിലും സമ്മര്‍ദ്ദത്തിന്റെ പുറത്ത് അവര്‍ പരാതി തന്നതല്ല.ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച മാതൃകയില്‍ മറ്റു നാലു പെണ്‍കുട്ടികളെയും സംഘം ഇരയാക്കിയിരുന്നു.എല്ലാ കേസുകളിലും അന്വേഷണം ഉണ്ടാകുമെന്നും ഐ ജി വിജയ് സാഖറെ വ്യക്തമാക്കി.പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ മുഴുവന്‍ ശേഖരിക്കുന്നതിനുള്ള നപടികള്‍ നടന്നു വരികയാണെന്നും ഐ ജി വിജയ് സാഖറെ വ്യക്തമാക്കി.

Next Story

RELATED STORIES

Share it