Kerala

ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: മൂന്നു പ്രതികള്‍ക്ക് ജാമ്യം

ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശന്‍, നാലാം പ്രതി അഷ്റഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം

ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: മൂന്നു പ്രതികള്‍ക്ക് ജാമ്യം
X

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കൂടി ജാമ്യം. ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശന്‍, നാലാം പ്രതി അഷ്റഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയ്ക്ക് ആനുപാതികമായി രണ്ട് ആള്‍ ജാമ്യമാണ് വ്യവസ്ഥ. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം. പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കേരളം വിട്ടു പോകരുതെന്നും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസില്‍ മൂന്നു, ഏഴ്, എട്ട്, ഒന്‍പതു പ്രതികള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it