Kerala

വിദേശത്ത് നിന്ന് അവധിക്കെത്തി; റമ്മി കളിച്ച് സമ്പാദ്യം തീര്‍ന്നു; വീട്ടമ്മയുടെ മാല പൊട്ടിച്ചു; 23കാരന്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനു വേണ്ടിയാണ് മാല പൊട്ടിച്ചതെന്ന് പ്രതി പോലിസിനോട് സമ്മതിച്ചു.

വിദേശത്ത് നിന്ന് അവധിക്കെത്തി; റമ്മി കളിച്ച് സമ്പാദ്യം തീര്‍ന്നു; വീട്ടമ്മയുടെ മാല പൊട്ടിച്ചു; 23കാരന്‍ അറസ്റ്റില്‍
X

കൊല്ലം: ഓണ്‍ലൈന്‍ റമ്മി കളിക്കാനുളള പണത്തിനുവേണ്ടി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് 23കാരനായ പുത്തന്‍വീട്ടില്‍ അനീഷ് പിടിയിലായത്. കൊല്ലം അഞ്ചലില്‍ ഇന്നലെയാണ് മോഷണം നടന്നത്.

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനു വേണ്ടിയാണ് മാല പൊട്ടിച്ചതെന്ന് പ്രതി പോലിസിനോട് സമ്മതിച്ചു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. അഞ്ചല്‍ വൃന്ദാവന്‍ ജംക്ഷനില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയായ അജിത കുമാരിയുടെ മാലയാണ് പൊട്ടിച്ചത്.

കാറിലെത്തിയ അനീഷ് വീട്ടമ്മയോട് ഒരു മേല്‍വിലാസം ചോദിച്ചു. ഇതിനിടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. വിദേശത്ത് ജോലിയുള്ള അനീഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സമ്പാദിച്ചതെല്ലാം റമ്മി കളിച്ച് നഷ്ടപ്പെട്ടെന്ന് അനീഷ് പോലിസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it