- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാന്‍സര്‍ നിര്‍ണ്ണയം: അത്യന്താധുനിക ലാബ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അഗാപ്പെയും ടൊയോബോയും കൈകോര്‍ക്കുന്നു.
എറണാകുളം ജില്ലയില്‍ പട്ടിമറ്റത്ത് അഗാപ്പെ സഥാപിച്ചിട്ടുള്ള ലോകോത്തര ലാബ് ഉപകരണ നിര്‍മാണ യൂനിറ്റിലാണ് നിര്‍മ്മാണം നടക്കുക. കാന്‍സര്‍ നിര്‍ണയ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് പുറമെ പുതിയ തൊഴില്‍ അവസരങ്ങളും ഇത് സൃഷ്ടിക്കുമെന്ന് തോമസ് ജോണ്‍ പറഞ്ഞു.
കൊച്ചി: നേരത്തേയുള്ള കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനായി അത്യന്താധുനിക സാങ്കേതിക ഉപകരണങ്ങളുടെ ഉത്പാദനം സംസ്ഥാനത്ത് നടക്കും. ഇതിനായി 'ഇന്ത്യയിലെ ഡയഗ്‌നോസ്റ്റിക് ലാബ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിറ്റഡിന് രാജ്യാന്തര ജാപ്പനീസ് ലാബ് സാങ്കേതിക വിദ്യാ വിദഗ്ധരായ ടെയോബോയുമായി സാങ്കേതിക വിദ്യ കൈമാറും.നിര്‍മ്മാണ പദ്ധതിയുടെ പൂര്‍ണ്ണരൂപം കൊച്ചി അവന്യൂ റീജിയന്റില്‍ നടന്ന സംയുക്ത ചടങ്ങില്‍ അഗാപ്പെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ വിശദീകരിച്ചു.എറണാകുളം ജില്ലയില്‍ പട്ടിമറ്റത്ത് അഗാപ്പെ സഥാപിച്ചിട്ടുള്ള ലോകോത്തര ലാബ് ഉപകരണ നിര്‍മാണ യൂനിറ്റിലാണ് നിര്‍മ്മാണം നടക്കുക. കാന്‍സര്‍ നിര്‍ണയ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് പുറമെ പുതിയ തൊഴില്‍ അവസരങ്ങളും ഇത് സൃഷ്ടിക്കുമെന്ന് തോമസ് ജോണ്‍ പറഞ്ഞു. കൃത്യമായ കാന്‍സര്‍ രോഗ നിര്‍ണ്ണയവും മേന്മയേറിയ പരിശോധനാ രീതികളും ഉറപ്പു വരുത്തുന്ന പൂര്‍ണ്ണ യന്ത്രവല്‍കൃത സംവിധാനങ്ങളിലേക്കുള്ള ഇന്ത്യന്‍ ലാബുകളുടെ മാറ്റത്തിന് പുതിയ സംരംഭത്തിന് തുടക്കം കുറിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ അതിനൂതന രോഗനിര്‍ണയ സംവിധാനങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതിയ ഉപകരണത്തിന്റെ സഹായത്താല്‍ രോഗനിര്‍ണ്ണയത്തിനുള്ള ചിലവ് മൂന്നില്‍ ഒന്നായി കുറക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യ ടൊയോബൊ ഗ്രൂപ്പ് മാനേജര്‍ ഡോ. മോട്ടോകി കിയോ വിശദീകരിച്ചു. പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടെത്താനുള്ള പ്രത്യേക സംവിധാനങ്ങളും ഉപകരണത്തിലുണ്ട്. ഉന്നത നിലവാരമുള്ള അപഗ്രഥനവും കൃത്യതയേറിയ ഫലങ്ങളും സാങ്കേതിക വിദ്യ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു ടെക്‌നിക്കല്‍ സര്‍വീസ് മാനേജര്‍ മസാക്കി കവാനാമി, ഓവര്‍സീസ് മാനേജര്‍ കോയി ഓഢ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ഒന്നരവര്‍ഷം കൊണ്ട് യന്ത്ര നിര്‍മ്മാണ യൂനിറ്റ് ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണ യന്ത്രവത്കൃത പ്രോട്ടീന്‍ അപഗ്രഥന യന്ത്രത്തിന് പുറമെ സെമി ഓട്ടോ അനലയിസറുകള്‍, ഇലക്ട്രോളിറ്റിക്ക് അനലയിസറുകള്‍, കൊയാഗുലേഷന്‍ അനലയിസറുകള്‍, ഹെമറ്റോളജി അനലൈസറുകള്‍, യൂറിന്‍ അനലയിസറുകള്‍, ഇമ്മ്യൂണോ അനലയിസറുകള്‍, യൂറിന്‍ അനലയിസറുകള്‍, ഇമ്മ്യൂണോ അനലയിസറുകള്‍, റീ ഏജന്റുകള്‍ എന്നിവ അഗാപ്പെ ഉത്പാദിപ്പിക്കുന്നുണ്ട്. പട്ടിമറ്റത്തുള്ള നിര്‍മ്മാണ യൂനിറ്റിന് പുറമെ സ്വിസ്സര്‍ലാന്റിലും (സൂറിക്ക്) മുവാറ്റുപുഴ നെല്ലാട് കിന്‍ഫ്രയിലും അഗാപ്പെക്ക് ഗവേഷണ നിര്‍മ്മാണ യൂനിറ്റുകളുണ്ട്.
RELATED STORIES
ഗസയില്‍ നടക്കുന്നത് അതിക്രൂരമായ കാര്യങ്ങള്‍; തുറന്നുപറഞ്ഞ് ഇസ്രായേലി...
14 Jan 2025 12:25 PM GMTഗ്യാസ് തീര്‍ന്നു; പാലക്കാട് ആന ബലൂണ്‍ ഇടിച്ചിറക്കി, യാത്രക്കാര്‍...
14 Jan 2025 11:29 AM GMTചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ്...
14 Jan 2025 11:22 AM GMTപാര്‍ട്ടിയില്‍ അഴിമതിയെന്ന്; അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഐഎന്‍എല്‍...
14 Jan 2025 11:18 AM GMTഇസ്രായേലി വ്യോമാക്രമണത്തില്‍ കാല് നഷ്ടപ്പെട്ടു; ഭയമില്ലാതെ...
14 Jan 2025 11:08 AM GMTവിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMT