Kerala

ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനം; ദര്‍ശനം നടത്തിയത് ശ്രീലങ്കന്‍ യുവതി

46കാരിയായ ശ്രീലങ്കന്‍ യുവതി ശശികലയാണ് രാത്രി ദര്‍ശനം നടത്തിയത്.

ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനം; ദര്‍ശനം നടത്തിയത് ശ്രീലങ്കന്‍ യുവതി
X

പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും യുവതി സന്ദര്‍ശനം. 46കാരിയായ ശ്രീലങ്കന്‍ യുവതി ശശികലയാണ് രാത്രി ദര്‍ശനം നടത്തിയത്. കുടുംബസമേതം ശബരിമലയിലെത്തിയ ശശികല രാത്രി ഒമ്പതിനു മലകയറി 11 മണിയോടെ ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുകയായിരുന്നു. ശശികലയ്‌ക്കൊപ്പം ഭര്‍ത്താവും കുഞ്ഞുമുണ്ടായിരുന്നു. ഇവര്‍ സന്നിധാനത്തിനടുത്ത് ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കനകദുര്‍ഗയ്ക്കും ബിന്ദുവിനും ശേഷം ആദ്യമായാണ് മറ്റൊരു യുവതി ശബരിമല ദര്‍ശനം നടത്തുന്നത്. ഇന്നലെ രാത്രി ദീപ എന്ന മറ്റൊരു യുവതി ശബരിമല ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നിരുന്നു.മരക്കൂട്ടം വരെ എത്തിയ ശേഷമാണ് ദീപ തിരിച്ചിറങ്ങിയത്.




Next Story

RELATED STORIES

Share it