Kerala

'ഇത് ശിക്ഷാവിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊല'; സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് പ്രതിഷേധമിരമ്പി

ഇത് ശിക്ഷാവിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊല; സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് പ്രതിഷേധമിരമ്പി
X

കോഴിക്കോട്/പാലക്കാട്: അഹമ്മദാബാദ് കേസ് ശിക്ഷാവിധിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. 'ഇത് ശിക്ഷാവിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊല' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം നടത്തിയത്. കോഴിക്കോട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇത് കേസിലെ ശിക്ഷാ വിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊലയാണ്. നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ ഡിവിഷന്‍, ഏരിയാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.


രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള ഒരു വിധി പ്രസ്താവനയാണ് അഹമ്മദാബാദ് കേസിലുണ്ടായതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷന്‍ പ്രസിഡന്റ് ജംഷീര്‍ പറഞ്ഞു. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആളുകളെപ്പോലും നീതിപൂര്‍വമായ വിചാരണയ്ക്കുള്ള സാഹചര്യം അനുവദിക്കാതെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത് നീതിയുടെ പ്രത്യക്ഷ നിഷേധമാണ്.


അധികാരത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി ഏജന്‍സികളെയും നീതിന്യായ സംവിധാനത്തെയും തങ്ങളുടെ വംശീയമായ പകപോക്കലുകള്‍ക്ക് ഭരണകൂടം ഉപയോഗപ്പെടുത്തുന്നത് വര്‍ധിച്ചിരിക്കുന്നു. ഇത് പൗരന്‍മാര്‍ക്ക് രാജ്യത്തെ നിയമസംവിധാനങ്ങളിലുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തും.


പൗരവകാശങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം വിധികള്‍ക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭരണഘടനയിലെ അവകാശങ്ങള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാവുകയുള്ളൂ. ജനങ്ങളെയും പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷനില്‍ കല്‍പ്പാത്തി, ഒലവക്കോട്, കല്‍മണ്ഡപം, പുതുപ്പള്ളി തെരുവ്, കോങ്ങാട്, കമ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് പരിപാടി നടന്നത് ഡിവിഷന്‍ കമ്മിറ്റി അംഗം ഹുസൈന്‍ മൗലവി, എച്ച് കാജാ ഹുസൈന്‍, ഹംസക്കുട്ടി, നൗഫല്‍ തോട്ടം, അബ്ദുല്‍ മുത്തലിബ്, ഇക്ബാല്‍ കോങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it