Kerala

സ്വർണക്കടത്ത്: ബിനോയ് ജേക്കബ് ഭദ്ര ഇന്റർനാഷണലിൽ നിന്ന് രാജിവെച്ചു

സ്വപ്നയെ എയർഇന്ത്യ സാറ്റ്സിൽ എത്തിച്ചുവെന്നതിന്റെ പേരിലും സ്വർണക്കടത്തിന്റെ പേരിലും ഏറെ ആരോപണങ്ങൾ ബിനോയ്ക്കെതിരെ ഉണ്ടായിരുന്നു. വൈകാതെ ബിനോയ് ജേക്കബിനെ കേസിൽ ചോദ്യം ചെയ്തേക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

സ്വർണക്കടത്ത്: ബിനോയ് ജേക്കബ് ഭദ്ര ഇന്റർനാഷണലിൽ നിന്ന് രാജിവെച്ചു
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് ഗ്രൗണ്ട് ഹാൻഡലിങ് ഏജൻസിയായ ഭദ്ര ഇന്റർനാഷണലിൽ നിന്ന് രാജിവെച്ചു. കമ്പനി തന്നെ ആവശ്യപ്പെട്ടിട്ടാണ് രാജിവെച്ചതെന്നാണ് സൂചന. സ്വപ്നയെ എയർഇന്ത്യ സാറ്റ്സിൽ എത്തിച്ചുവെന്നതിന്റെ പേരിലും സ്വർണക്കടത്തിന്റെ പേരിലും ഏറെ ആരോപണങ്ങൾ ബിനോയ്ക്കെതിരെ ഉണ്ടായിരുന്നു. വൈകാതെ ബിനോയ് ജേക്കബിനെ കേസിൽ ചോദ്യം ചെയ്തേക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

ബിനോയ് ജേക്കബിന്റെ കാലത്താണ് സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് എയർഇന്ത്യ സാറ്റ്സിൽ നിയമിക്കപ്പെട്ടത്. അയോഗ്യത മറച്ചുവെച്ച് സ്വപ്നയെ നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്നും സാറ്റസ് ജീവനക്കാർക്ക് പണം നൽകി സ്വർണക്കടത്തിന് സമ്മർദം ചെലുത്താറുണ്ടെന്നും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മെറിൻ മാത്യു വെളിപ്പെടുത്തിയിരുന്നു. ഒരു കേസിൽ അന്വേഷണവും മറ്റൊരു കേസിൽ വിചാരണയും നേരിടുമ്പോഴും ബിനോയ് ജേക്കബിന് വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതും വിവാദമായിരുന്നു.

Next Story

RELATED STORIES

Share it