Kerala

എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ച്: ടി വി രാജേഷിനും പി എ മുഹമ്മദ് റിയാസിനും ജാമ്യം

രണ്ട് ആള്‍ ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.

എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ച്: ടി വി രാജേഷിനും പി എ മുഹമ്മദ് റിയാസിനും ജാമ്യം
X

കോഴിക്കോട്: എയര്‍ ഇന്ത്യ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ടി വി രാജേഷ് എംഎല്‍എയ്ക്കും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനും ജാമ്യം. രണ്ട് ആള്‍ ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജെസിഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

ചൊവ്വാഴ്ചയാണ് ഇരുവരെയും ജെസിഎം കോടതി റിമാന്‍ഡ് ചെയ്തത്. 2010ല്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനസര്‍വിസുകള്‍ വെട്ടിക്കുറച്ചതിനെതിരെയുമായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി വി രാജേഷാണ് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്.

Next Story

RELATED STORIES

Share it