Kerala

ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി; സര്‍വ്വ കക്ഷിയോഗം നാളെ

ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ജില്ലയില്‍ ഈ മാസം 22ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി

ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി; സര്‍വ്വ കക്ഷിയോഗം നാളെ
X

ആലപ്പുഴ: ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ ഷാന്‍,ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ശ്രീനിവാസ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം നാളെ നടക്കും. വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it