- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നിര്‍മാണം നിശ്ചിത സമയപരിധിക്കു മുന്‍പ് പൂര്‍ത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കരാര്‍ പ്രകാരം 2023 ജൂണിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത്. നിലവിലെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി 2022 ഡിസംബര്‍ 31ന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. നിലവില്‍ തീരുമാനിച്ചിരിക്കുന്ന അഞ്ച് എലിവേറ്റഡ് പാതകള്‍ക്ക് പുറമേ രണ്ടെണ്ണം കൂടി നിര്‍മിക്കും
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി( എ സി) റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കു മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആലപ്പുഴ കലക്ടറേറ്റില്‍ പദ്ധതിയുടെ നിര്‍വഹണ പുരോഗതി അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ പ്രകാരം 2023 ജൂണിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത്. നിലവിലെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി 2022 ഡിസംബര്‍ 31ന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. നിലവില്‍ തീരുമാനിച്ചിരിക്കുന്ന അഞ്ച് എലിവേറ്റഡ് പാതകള്‍ക്ക് പുറമേ രണ്ടെണ്ണം കൂടി നിര്‍മിക്കും.
എംഎല്‍എമാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പുതുക്കിയ ഡിസൈനും എസ്റ്റിമേറ്റും ഒക്ടോബര്‍ പത്തിനുള്ളില്‍ കെഎസ്ടിപി സമര്‍പ്പിക്കണം. പുതുമകളുള്ള വലിയ പദ്ധതി എന്ന നിലയില്‍ ഏറെ പ്രാധാന്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് എ സി റോഡിനെ പരിഗണിക്കുന്നത്. ഓരോ മാസത്തെയും ടാര്‍ഗറ്റ് നിര്‍ണയിച്ച് അതിന് അനുസരിച്ച് പ്രവൃത്തികള്‍ നടപ്പിലാക്കും. എല്ലാ മാസവും പദ്ധതി മേഖലയിലെ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടത്തും. മൂന്നു മാസത്തില്‍ ഒരിക്കല്‍ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന അവലോകന യോഗമുണ്ടാകും. ജില്ലാ വികസന കമ്മീഷണറെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയോഗിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
പദ്ധതിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് നേരിടുന്ന അസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും ഗതാഗതം തിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.ഗതാഗതത നിയന്ത്രണം, സ്ഥലമേറ്റെടുപ്പ് എന്നീ വിഷയങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകള്‍ മാതൃകാപരമാണ്. തുടര്‍ന്നും ജനപ്രതിനിധികളുടെ സഹകരണത്തോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം. പൊതുജനങ്ങളുടെയും കര്‍ഷകരുടെയും താല്പര്യങ്ങള് മനസിലാക്കി പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിച്ച് പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ ജാഗ്രത പുലര്ത്തണംഅദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരായ തോമസ് കെ തോമസ്, എച്ച് സലാം, ജോബ് മൈക്കിള്‍, പി പി ചിത്തരഞ്ജന്, ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍, കെഎസ്റ്റിപി. പ്രൊജക്ട് ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികള്‍ പങ്കെടുത്തു. മങ്കൊമ്പില്‍ എ സി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി.
RELATED STORIES
നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMT