- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൃഷ്ണ തേജ ആലപ്പുഴ ജില്ല കലക്ടറായി ചുമതലയേറ്റു; രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാകും ആദ്യ ഘട്ടത്തില്‍ മുന്‍ഗണനയെന്ന് കലക്ടര്‍
എഡിഎമ്മില്‍ നിന്നാണ് കൃഷ്ണ തേജ ചുമതല ഏറ്റെടുത്തത്
ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ 55ാമത്തെ കലക്ടറായി വി ആര് കൃഷ്ണ തേജ ചുതമലയേറ്റു. കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ ജില്ലാ വികസന കമ്മീഷണര്‍ കെ എസ് അഞ്ജു, എഡിഎം എസ് സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എഡിഎമ്മില്‍ നിന്നാണ് കൃഷ്ണ തേജ ചുമതല ഏറ്റെടുത്തത്.പ്രകൃതിക്ഷോഭ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാകും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുകയെന്ന് കലക്ടര്‍ പറഞ്ഞു.
ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് കലക്ടര്‍ ആദ്യമായി പങ്കെടുത്തത്.ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. 2018ലെ മഹാ പ്രളയ സമയത്ത് ആലപ്പുഴ സബ് കലക്ടറായിരിക്കെ ഐ ആം ഫോര്‍ ആലപ്പി എന്ന പ്രളയാനന്തര പുനരധിവാസ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി.കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരവന്‍ കേരള, കെടിഡിസിയുടെ മിഷന് ഫേസ് ലിഫ്റ്റ് പദ്ധതികള്‍ അവതരിപ്പിക്കുകയും നിര്‍വഹണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT