- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വനിഷേധം: ഇമാംസ് കൗൺസിൽ പണ്ഡിത സമരപ്രയാണം സംഘടിപ്പിച്ചു
പ്രതിഷേധ സൂചകമായി പണ്ഡിതൻമാർ കറുത്ത തലപ്പാവ് അണിഞ്ഞാണ് കാൽനട യാത്രയായി സമരം സംഘടിപ്പിച്ചത്. ഇന്നു രാവിലെ വളളക്കടവിൽ നിന്നും ആരംഭിച്ച സമര പ്രയാണം വൈകീട്ടോടെ രാജ്ഭവന് മുന്നിൽ സമാപിച്ചു.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക, ഭരണഘടന സംരക്ഷിക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി പണ്ഡിത സമരപ്രയാണം സംഘടിപ്പിച്ചു. പ്രതിഷേധ സൂചകമായി പണ്ഡിതൻമാർ കറുത്ത തലപ്പാവ് അണിഞ്ഞാണ് കാൽനട യാത്രയായി സമരം സംഘടിപ്പിച്ചത്.
ഇന്നു രാവിലെ വള്ളക്കടവിൽ നിന്നും ആരംഭിച്ച സമര പ്രയാണം വൈകീട്ടോടെ രാജ്ഭവന് മുന്നിൽ സമാപിച്ചു. വള്ളക്കടവിൽ ഇമാംസ് കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കബീർ ബാഖവി, മൻസൂറുദ്ധീൻ റഷാദി (ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി), ഫിറോസ് ഖാൻ ബാഖവി, വൈ എം താജുദ്ധീൻ (പൂന്തുറ ജമാഅത്ത് സെക്രട്ടറി), അൻവർ സാദത്ത് (ബീമാപള്ളി ജമാഅത്ത് സെക്രട്ടറി), കെ കെ സുലൈമാൻ മൗലവി (നായിബ് ഖാളി) സംസാരിച്ചു.
വള്ളക്കടവ് നിന്നും വലിയതുറ, ബീമാപ്പള്ളി, പുത്തൻപളളി, പരുത്തിക്കുഴി, കല്ലാട്ടുമുക്ക്, മണക്കാട്, സെക്രട്ടറിയേറ്റ്, പാളയം വഴി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പണ്ഡിത പ്രയാണം രാജ്ഭവനിലെത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ഷഹീൻബാഗ് ഐക്യദാർഡ്യ സമരപ്പന്തൽ സന്ദർശിച്ചും അഭിവാദ്യം അർപ്പിച്ചു. ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ്‌വി അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
രാജ്ഭവന് മുന്നിൽ സമാപന സമ്മേളനം ആത്തൂര്‍ തങ്ങൾ സയ്യിദ് ഇബ്രാഹീമുൽ ഹാദി ഉദ്ഘാടനം ചെയ്തു. ഞങ്ങൾക്ക് രാജ്യത്തിന്റെ പേര് മാറ്റാനോ ഭിന്നിപ്പിക്കാനോ താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചു ക്രിയാത്മകമായി നാടിനെ മുന്നോട്ട് നയിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്റ് വയ്യാനം ഷാജഹാൻ മൗലവി അധ്യക്ഷത വഹിച്ചു.
റവ. ഡോ.റോബിൻസൺ ഡേവിഡ് ലൂഥർ(മേജർ ആർച്ച് ബിഷപ്പ്, കേഥറൻ ചർച്ച് മേജർ ആർച്ച് ഡയോസിസ് തിരുവനന്തപുരം), ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ്‌വി, സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫത്തഹുദ്ധീൻ റഷാദി, സെക്രട്ടറി അഫ്സൽ ഖാസിമി, ജില്ല വൈസ് പ്രസിഡന്റ് ഷഫീഖ് മൗലവി, സെക്രട്ടറി അബ്ദുൽ ഹാദി മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി (ഖത്തീബ്‌സ് ആൻറ് ഖാദി ഫോറം), നുജുമുദീൻ ഹാദി സംസാരിച്ചു.
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്ട്ട്; മെഡല്...
5 Nov 2024 2:04 PM GMTഎല്ഡിഎഫ് വോട്ടില് എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT