Kerala

അഖിലേന്ത്യാ ഖുര്‍ആന്‍ പാരായണ മല്‍സരം

അഖിലേന്ത്യാ ഖുര്‍ആന്‍ പാരായണ മല്‍സരം
X

കണ്ണൂര്‍: 'ലൈറ്റ് ഓഫ് ഖുര്‍ആന്‍' അഖിലേന്ത്യാ ഖുര്‍ആന്‍ പാരായണ മത്സരം പുറത്തീലില്‍ നടക്കും. 'യുവ സമൂഹത്തെ ഖുര്‍ആന്‍ ആസ്വാദനത്തിന്റെ വഴിയിലേക്കടുപ്പിക്കുക' എന്ന ലക്ഷ്യത്തോടെ നടക്കുന്ന മല്‍സരം ഒക്ടോബര്‍ 6,7 തിയ്യതികളിലാണ് നടക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ആയിരത്തോളം മല്‍സരാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 പേരാണ് മല്‍സരത്തില്‍ മാറ്റുരക്കുക. ആദ്യ ദിവസമായ ഞായറാഴ്ച ഓഡിഷന്‍ റൗണ്ടും അടുത്ത ദിവസം സെമിഫൈനല്‍, ഫൈനല്‍ എന്നീ നിലയിലായിരിക്കും പരിപാടി നടക്കുക. ഞായറാഴ്ച രാത്രി ആലിക്കുഞ്ഞി അമാനിയും തിങ്കളാഴ്ച രാത്രി യഹ്‌യ ബാഖവി പുഴക്കരയും പ്രഭാഷണം നടത്തും. ലൈറ്റ് ഓഫ് ഖുര്‍ആന്‍ ബെസ്റ്റ് റെസീറ്റര്‍ അവാര്‍ഡ് ദാനവും നടക്കും. ഖുര്‍ആന്‍ പാരായണം നടത്താന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഖുര്‍ആന്‍ ക്ലാസുകള്‍ നല്‍കുക, ഖുര്‍ആന്‍ പഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും സേവനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലൈറ്റ് ഓഫ് ഖുര്‍ആനിനുള്ളതെന്ന് സംഘാടകരായ അഹ്മദ് കബീര്‍ അല്‍ബാനി, നാഷണല്‍ കോ-ഓഡിനേറ്റര്‍ ഹുദൈഫ് നാലാങ്കേരി, സിയാദ് കൊല്ലം എന്നിവര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it