Kerala

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: കേസില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തിയ കോടതി മുന്‍ നഗരസഭാ സെക്രട്ടറി ഗിരീഷിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.മുന്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ് അടക്കമുള്ളവര്‍ ഇപ്പോള്‍ പ്രതിയല്ലെന്നും .അന്വേഷണം പുരോഗമിക്കുകയാണന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: കേസില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആരെയും പ്രതിയാക്കിയിട്ടില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തിയ കോടതി മുന്‍ നഗരസഭാ സെക്രട്ടറി ഗിരീഷിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു . മുന്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ് അടക്കമുള്ളവര്‍ ഇപ്പോള്‍ പ്രതിയല്ലെന്നും .അന്വേഷണം പുരോഗമിക്കുകയാണന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലന്നും മധ്യമവാര്‍ത്തകള്‍ പ്രകാരം പോലിസ് അറസ്റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടന്നും ചുണ്ടിക്കാട്ടിയാണ് ഗിരീഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it