Kerala

റെയിഡില്‍ പിടിച്ച കോടിക്കണക്കിനു രൂപയുമായി മുങ്ങിയ സംഭവം: പിടിയിലായ പോലിസുകാരെ ഇന്ന് പഞ്ചാബിനു കൊണ്ടുപോകും

ഇരുവരെയും അറസ്റ്റു ചെയ്ത വിവരം കൊച്ചി സിറ്റി പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് ഞ്ചാബില്‍ നിന്നും എസ് പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്നലെ കൊച്ചിയില്‍ എത്തി.ഇരുവരെയും എറണാകുളത്തെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് പഞ്ചാബ്് പോലിസിന് കൈമാറിയത്.ഇവരെ ഇന്ന് ഉച്ചകഴിഞ്ഞ് പഞ്ചാബിലേക്ക് കൊണ്ടുപോകും

റെയിഡില്‍ പിടിച്ച കോടിക്കണക്കിനു രൂപയുമായി മുങ്ങിയ സംഭവം:  പിടിയിലായ പോലിസുകാരെ  ഇന്ന്  പഞ്ചാബിനു കൊണ്ടുപോകും
X

കൊച്ചി: പഞ്ചാബിലെ ലുധിയാനയില്‍ ബിഷപ് ഫ്രാങ്കോയുടെ സഹായിയുടെ പക്കല്‍ നിന്നും റെയിഡ് നടത്തി പിടിച്ചെടുത്ത തുക മുഴുവന്‍ രേഖപെടുത്താതെ കോടിക്കണക്കിനു രൂപയുമായി ഒളിവില്‍ പോയതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലിസിന്റെ പിടിയിലായ പഞ്ചാബ് പോലിസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരെ പഞ്ചാബ് പോലിസിനു കൈമാറി. പാട്യാല, അര്‍ബന്‍ എസ്‌റ്റേറ്റ്,ഫേസ് -1,ജോഗീന്ദര്‍ സിങ്, പാട്യാല,ന്യൂ മഹീന്ദ്ര കോളനി,എച്ച്.നമ്പര്‍ 86,രാജ് പ്രീത് സിംഗ് എന്നിവരെയാണ് കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ചൊവ്വാഴ്ച കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റ് വിവരം കൊച്ചി പോലിസ് പഞ്ചാബ് പോലിസിനെ അറിയിച്ചിരുന്നു.തുടര്‍ന്ന് പഞ്ചാബിലെ എസ് പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്നലെ കൊച്ചിയില്‍ എത്തി.ഇരുവരെയും എറണാകുളത്തെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് പഞ്ചാബ്് പോലിസിന് കൈമാറിയത്.ഇവരെ ഇന്ന് ഉച്ചകഴിഞ്ഞ് പഞ്ചാബിലേക്ക് കൊണ്ടുപോകും.

അസ്വഭാവിക സാഹചര്യത്തില്‍ വ്യജ രേഖകളും വ്യാജ വിലാസവും നല്‍കി രണ്ടു പേര്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതായി സിറ്റി പോലിസിനു വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പണാപഹരണ കേസില്‍ പഞ്ചാബില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ട് ഒളിവില്‍ പോയ രണ്ടു പോലിസ് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായത്. ബിഷപ് ഫ്രാങ്കോയുടെ സഹായിയാ വൈദികന്റെ കാറില്‍ നിന്നും 16 കോടി രൂപയാണത്രെ റെയിഡില്‍ പിടിച്ചത്.എന്നാല്‍ 9 കോടി രൂപമാത്രമെ ഇവര്‍ ആദായ നികുതി വകുപ്പിന് കൈമാറിയുള്ളുവെന്നാണ് പറയുന്നത്.ബാക്കി ഏഴു കോടിയുമായി ഇവര്‍ മുങ്ങുകയായിരുന്നുവത്രെ.

Next Story

RELATED STORIES

Share it