Kerala

സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പോസ്റ്റ്: തിമില കലാകാരന് സംഘപരിവാര്‍ ഭീഷണി, വിലക്ക്

സംഘപരിവാര്‍ ഭീഷണി മൂലം തൃശൂര്‍ സ്വദേശിയായ അനീഷിനേയാണ് കരാറുകാരന്‍ വിലക്കിയത്. ശിവരാത്രി മോഹോത്സവ രാത്രിയില്‍ നടക്കുന്ന പഞ്ചവാദ്യ മേളത്തില്‍ നിന്നും കരാറുകാര്‍ തന്നെ ഒഴിവാക്കി എന്ന് അനീഷ് പറയുന്നു.

സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പോസ്റ്റ്:    തിമില കലാകാരന് സംഘപരിവാര്‍ ഭീഷണി, വിലക്ക്
X

തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് തിമില കലാകാരന് ക്ഷേത്രോല്‍സവ ചടങ്ങുകളില്‍ വിലക്കേര്‍പെടുത്തി. സംഘപരിവാര്‍ ഭീഷണി മൂലം തൃശൂര്‍ സ്വദേശിയായ അനീഷിനേയാണ് കരാറുകാരന്‍ വിലക്കിയത്. ശിവരാത്രി മോഹോത്സവ രാത്രിയില്‍ നടക്കുന്ന പഞ്ചവാദ്യ മേളത്തില്‍ നിന്നും കരാറുകാര്‍ തന്നെ ഒഴിവാക്കി എന്ന് അനീഷ് പറയുന്നു. ശബരിമല വിധിയെ അനുകൂലിച്ച് അനീഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘപരിവാറിന്റെ ഭീഷണിമൂലമാണ് തന്നെ ഒഴിവാക്കിയതെന്ന് അനീഷ് പറയുന്നു. തൃശൂര്‍ കൊണ്ടാഴി തൃത്തംതളി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് എല്ലാ വര്‍ഷവും അനീഷ് തിമില വായിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഒഴിവാക്കുകയായിരുന്നു.

തന്നെ കൊണ്ട് കൊട്ടിക്കുകയാണെങ്കില്‍ മേളം തടസ്സപ്പെടുത്തുമെന്നും ,മേളം നടക്കുന്നതിനിടയില്‍ വന്ന് താങ്കളെ ശാരീരികമായി ആക്രമിക്കുമെന്നും ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആളുകള്‍ നിരവധി തവണ നേരിട്ട് വന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ താങ്കള്‍ പരിപാടിയില്‍ നിന്നും പിന്മാറണമെന്നും കരാറുകാരന്‍ അറിയിക്കുകയായിരുന്നെന്നും അനീഷ് പറയുന്നു.




Next Story

RELATED STORIES

Share it