Latest News

യുപിയിലെ ഭരണകൂട ഭീകരത തുടരുമ്പോള്‍ മൗനവും ഭീകരമാണ്: എസ്ഡിപിഐ

തെരുവ് ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളുടെ അജണ്ട നടപ്പാക്കുവാന്‍ ഉത്തരവാദിപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നുവെന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

യുപിയിലെ ഭരണകൂട ഭീകരത തുടരുമ്പോള്‍ മൗനവും ഭീകരമാണ്: എസ്ഡിപിഐ
X

തിരുവനന്തപുരം: യുപി പോലീസിന്റെ സംരക്ഷണയിലിരിക്കുന്ന പ്രതികള്‍ കൊല്ലപ്പെട്ട സംഭവം ഭീകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി. പോലീസ് വലയത്തിനുള്ളില്‍ മാധ്യമങ്ങളോട് സംസാരിച്ച് കൊണ്ടിരിക്കെ കാമറകള്‍ക്ക് മുന്നില്‍ വെച്ച് പോയന്റ് ബ്ലാങ്കില്‍ നിന്ന് വെടിവെച്ച് കൊല്ലുക. കൃത്യം നടത്തിയ ശേഷം ജയ്ശ്രീ റാം വിളിച്ച് വിജയഭേരി മുഴക്കുക. വര്‍ത്തമാനകാല ഇന്ത്യയില്‍ സംഘപരിവാര്‍ ആധിപത്യമുള്ള ഒരു സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുവാദ രാഷ്ട്രീയത്തിന്റെ വരാന്‍പോവുന്ന നീതി നിര്‍വ്വഹണത്തിന്റെ ഒരു സൂചനയായി വേണം കരുതാനെന്നും എസ്ഡിപിഐ വ്യക്തമാക്കി. തെരുവ് ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളുടെ അജണ്ട നടപ്പാക്കുവാന്‍ ഉത്തരവാദിപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നുവെന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.പ്രതികള്‍ കുറ്റവാളികളായിരുന്നുവെന്നും അതുകൊണ്ട് കൊല്ലപ്പെട്ടതില്‍ കുഴപ്പം കാണേണ്ട എന്നും പലകോണുകളില്‍ നിന്നും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഒരുമതേരത്വ ജനാധിപത്യ രാജ്യത്താണ് ഇത്തരം സര്‍ക്കാര്‍ സ്പോണ്‍സേഡ് നാടകങ്ങള്‍ നടന്നത് എന്നത് ഭീതിയോടെയേ കാണാനാകൂ.

ഈ ക്രൂരകര്‍ത്യത്തിനെതിരെ സാമ്പ്രദായിക പാര്‍ട്ടികളും പൊതുബോധവും അനുവര്‍ത്തിക്കുന്ന മൗനം അതിനേക്കാള്‍ ഭീകരമാണ്. മതനിരപേക്ഷ മൂല്യങ്ങളെക്കുറിച്ച് തലമുറയ്ക്ക് അവബോധം ഉണ്ടാക്കിക്കൊടുത്ത് ഫാഷിസത്തെ പ്രതിരോധിക്കാനുള്ള അതിജീവന രാഷ്ട്രീയം ശക്തിപ്പെടുത്തല്‍ മാത്രമാണ് ഇതിനു പരിഹാരമെന്നും എസ്ഡിപിഐ വ്യക്തമാക്കി.





Next Story

RELATED STORIES

Share it