Kerala

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്സെടുത്ത പോലിസ് നടപടിക്കെതിരെ സര്‍ക്കാര്‍

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പോലിസില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകാം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്സെടുത്ത പോലിസ് നടപടിക്കെതിരെ സര്‍ക്കാര്‍
X

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്ത പോലിസ് നടപടിക്കെതിരെ സര്‍ക്കാര്‍. ചോദ്യം ചോദിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പോലിസില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകാം. മുന്‍ ഡിജിപിയുടെ പരാതിയില്‍ കേസെടുത്ത സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി തേടി എം വിന്‍സെന്റ് നടത്തിയ പ്രസംഗത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാധ്യമ പ്രര്‍ത്തകന്‍ മദ്യപിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it