Kerala

സംസ്ഥാനത്ത് കരുത്താർജ്ജിച്ച്‌ പ്രതിപക്ഷം

ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം എൽഡിഎഫ് സര്‍ക്കാരിനെ നിയമസഭയ്ക്കുള്ളില്‍ പ്രതിരോധത്തിലാക്കുമെന്നതിൽ സംശയമില്ല. വലിയ വിജയം നേടിയ ആത്മവിശ്വാസത്തിലാവും പ്രതിപക്ഷം സഭയിലെത്തുക.

സംസ്ഥാനത്ത് കരുത്താർജ്ജിച്ച്‌ പ്രതിപക്ഷം
X

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഈമാസം 27നു തുടങ്ങാനിരിക്കുകയാണ്. ഈ ഘട്ടത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം എൽഡിഎഫ് സര്‍ക്കാരിനെ നിയമസഭയ്ക്കുള്ളില്‍ പ്രതിരോധത്തിലാക്കുമെന്നതിൽ സംശയമില്ല. വലിയ വിജയം നേടിയ ആത്മവിശ്വാസത്തിലാവും പ്രതിപക്ഷം സഭയിലെത്തുക. സമ്പൂര്‍ണ ബജറ്റ് പാസാക്കുകയാണ് സമ്മേളന ലക്ഷ്യമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു ഫലം സഭയില്‍ ഭരണപക്ഷത്തിനെതിരെ ആയുധമായി മാറും.

പ്രളയാനന്തര പുനര്‍നിര്‍മാണം, കിഫ്ബി മസാല ബോണ്ട് തുടങ്ങിയ വിഷയങ്ങളുന്നയിച്ച് സര്‍ക്കാരിനെതിരെ ആക്രമണത്തിനുള്ള മൂര്‍ച്ചകൂട്ടിയാവും പ്രതിപക്ഷം സഭയിലെത്തുക. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തിരുത്താന്‍ സര്‍ക്കാരിനുമേല്‍ വരുംദിവസങ്ങളില്‍ സമ്മര്‍ദ്ദമുണ്ടായേക്കാം. അതിനുള്ള കരുത്ത് തിരഞ്ഞെടുപ്പു ഫലത്തിലൂടെ പ്രതിപക്ഷത്തിനു ലഭിച്ചു കഴിഞ്ഞു. വനിതാ മതില്‍, നവോത്ഥാന മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകളെയും പ്രതിപക്ഷം ശക്തമായി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാകും.

പ്രളയവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി സഭയ്ക്കുള്ളില്‍ പ്രതിപക്ഷം നിലപാടു കടുപ്പിക്കുമ്പോള്‍ പരാജയത്തിന്റെ പടുകുഴിയല്‍ നിന്നുള്ള പ്രതിരോധം ഭരണപക്ഷത്തെ തീര്‍ത്തും ദുര്‍ബലമാകും.

Next Story

RELATED STORIES

Share it