Kerala

നിയമസഭാ സമ്മേളനം ഈമാസം 24ന് ചേരും

നേരത്തെ ജൂലൈ 27 ചേരാനിരുന്ന സമ്മേളനം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

നിയമസഭാ സമ്മേളനം ഈമാസം 24ന് ചേരും
X

തിരുവനന്തപുരം: ധനബിൽ പാസാക്കുന്നതിന് ഈമാസം 24ന് സംസ്ഥാന നിയമസഭാ സമ്മേളനം ചേരും. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം നിയമസഭ ചേരാനാണ് തീരുമാനം. നേരത്തെ ജൂലൈ 27 ചേരാനിരുന്ന സമ്മേളനം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ഇന്ന് ചേർന്ന മന്ത്രസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണായത്. സഭാസമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. നേരത്തെ നിയമസഭാ ചേരാൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതു ഭയന്നാണ് അന്ന് നിയമസഭാ സമ്മേളനം മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യങ്ങളെ തുടർന്നാണ് നേരത്തെ നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it