Kerala

അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയ്യാറായവരെ വെടിവച്ചുകൊല്ലുകയായിരുന്നു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്തവാദിത്തമുള്ള ആഭ്യന്തര വകുപ്പ് ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ സംബന്ധിച്ച് സമഗ്രവും സ്വതന്ത്രവുമായ ജുഡീഷ്യല്‍ അന്വേഷണം വേണം. കൊലപാതകം നടത്തിയവരും അതിന് നേതൃത്വം നല്‍കിവകരുമായ പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥ കാലത്ത് നടന്ന പോലിസ് അതിക്രമങ്ങളെ അന്നത്തെ ആഭ്യന്തര മന്ത്രി കരുണാകരന് ഉത്തരവാദിത്വം ഉണ്ടെന്ന് വാദിച്ചരാണ് ഇപ്പോഴത്തെ ഭരണപക്ഷം. അതേ ധാര്‍മിക ഉത്തരവാദിത്തം 7 കൊലകളിലും പിണറായി വിജയനുണ്ട്. സായുധ മാവോയിസ്റ്റ് ആക്രമണം കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നടന്നിട്ടില്ലാത്ത കേരളത്തില്‍ തണ്ടര്‍ ബോള്‍ട്ടുപോലെ ഒരു സേന ആവശ്യമില്ല. തണ്ടര്‍ ബോള്‍ട്ട് പിരിച്ചുവിടണം. മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും വിലവെയ്ക്കാത്ത കൊലയാളി ഭരണമാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.




Next Story

RELATED STORIES

Share it