Kerala

ദുബായിലേക്ക് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

ഇടുക്കി, പീരുമേട്, വാഗമണ്‍ പുതുവിളാകത്തു വീട്ടില്‍ അജീഷ് ശശിധരന്‍ (25)നെയാണ് എറണാകുളം എ സി പി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കൊപ്പം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മൂന്നര കിലോ കഞ്ചാവ് പോലിസ് പിടിച്ചെടുത്തു

ദുബായിലേക്ക് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
X

കൊച്ചി : കൊറിയര്‍ സര്‍വീസ് സ്ഥാപനം വഴി വിദേശത്തേക്ക് വസ്ത്രങ്ങള്‍ക്കൊപ്പം ഒളിപ്പിച്ചു പാര്‍സല്‍ ആയി കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍.ഇടുക്കി, പീരുമേട്, വാഗമണ്‍ പുതുവിളാകത്തു വീട്ടില്‍ അജീഷ് ശശിധരന്‍ (25)നെയാണ് എറണാകുളം എ സി പി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കൊപ്പം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മൂന്നര കിലോ കഞ്ചാവ് പോലിസ് പിടിച്ചെടുത്തു.ദുബായിലെ വിലാസത്തിലേക്ക് അയക്കുന്നതിനുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷര്‍ട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്ന നിലയിലാണ് പ്രതി പാഴ്‌സല്‍ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിച്ചത്.

വസ്ത്രങ്ങള്‍ക്കിടയില്‍ അതി സൂഷ്മമായി ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്.ചെറിയ പാക്കറ്റുകളില്‍ ആക്കി ഓരോ തുണിത്തരങ്ങളോടും ഒപ്പം വെവ്വേറെ ആയി സ്‌കാനിങ്ങില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ ആണ് ഒളിപ്പിച്ചിരുന്നത്.മുമ്പ് ഇത്തരത്തില്‍ തുണിത്തരങ്ങള്‍ കഞ്ചാവ് പാര്‍സല്‍ ആയി കൊറിയര്‍ സര്‍വീസ് വഴി അയച്ചിട്ടുള്ളതായി പോലിസിന് വിവരം ലഭിച്ചിരുന്നു. കൂടുതല്‍ പ്രതികള്‍ കഞ്ചാവ് കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലിസ് പറഞ്ഞു.സംഭവത്തില്‍ ദുബായിലെ വിലാസക്കാരനെക്കുറിച്ചും, മറ്റ് കൂട്ടാളികളെപറ്റിയും ഉള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലിസ് പറഞ്ഞു.എസ് ഐ മാരായ തോമസ് കെ എക്‌സ്, സുനില്‍കുമാര്‍, എ എസ് ഐ മാരായ മണി, ഗോപി, പ്രദീപ്, എസ് സി പി ഒ മാരായ രഞ്ജിത്ത്, ഇഗ്‌നേഷ്യസ്, ഇസഹാക്, റെജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it