Kerala

ആറ്റുകാൽ പൊങ്കാല അർപ്പിച്ച്‌ പതിനായിരങ്ങൾ; വിദേശികളെ മടക്കിയയച്ചു

ക​മ​ലേ​ശ്വ​ര​ത്ത് പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ വി​ദേ​ശി​ക​ളെ​യാ​ണ് മ​ട​ക്കി അ​യ​ച്ച​തെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ആറ്റുകാൽ പൊങ്കാല അർപ്പിച്ച്‌ പതിനായിരങ്ങൾ; വിദേശികളെ മടക്കിയയച്ചു
X

തി​രു​വ​ന​ന്ത​പു​രം: കൊറോണ ഭീതി നിലനിൽക്കെ ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പതിനായിരങ്ങൾ. പത്ത് കിലോമീറ്റര്‍ പരിധിയില്‍ പതിനായിരക്കണക്കിന് പൊങ്കാലയടുപ്പുകളാണ് ഒരുക്കിയത്. നഗരപരിധിയിലെ 32 വാർഡുകളിലായി അണിനിരന്ന പൊങ്കാല അടുപ്പുകളിൽ പുലർച്ചെ തന്നെയെത്തിയ സ്ത്രീ ഭക്തർ കുരവയിട്ട് നിവേദ്യമൊരുക്കി.

മൂവായിരത്തിലധികം പോലിസ് സേനാംഗങ്ങൾ ഭക്തർക്ക് സുരക്ഷയൊരുക്കി. നഗരത്തിലെത്തിയ ഭക്തർക്ക് ഭക്ഷണം നൽകി സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും സജീവമായി. ഒരേസമയം നിവേദ്യം സമർപ്പിക്കുന്നതിനായി 250ൽ പരം ശാന്തിമാരുടെ സേവനമാണ് ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയത്. പൊങ്കാല കഴിഞ്ഞയുടൻ കോർപ്പറേഷന്റെ 2500 ശുചീകരണ തൊഴിലാളികളുടെ ശ്രമകരമായ ജോലിയിലൂടെ നഗരം പൂർവസ്ഥിതിയിലാക്കി.

അതേസമയം, കൊ​റോ​ണ ആ​ശ​ങ്ക​യി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ വി​ദേ​ശി​ക​ളെ മ​ട​ക്കി അ​യ​ച്ചു. ക​മ​ലേ​ശ്വ​ര​ത്ത് പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ വി​ദേ​ശി​ക​ളെ​യാ​ണ് മ​ട​ക്കി അ​യ​ച്ച​തെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. കോ​വ​ള​ത്തെ ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ൽ അ​ധി​കൃ​ത​രാ​ണ് ഇ​വ​രെ എ​ത്തി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Next Story

RELATED STORIES

Share it