- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ്: നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്ന് എസ് ഐ ഒ
നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലയ്ക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വേണ്ടി മുഴുവന്‍ പൗരസമൂഹവും മുന്നിട്ടിറങ്ങണെന്നും എസ് ഐ ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കോഴിക്കോട്: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്നും പകരം മുസ്്‌ലിംകള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമുള്ള സുപ്രിംകോടതി വിധി ഭരണഘടനാവകശങ്ങള്‍ക്ക് വിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്ന് എസ് ഐ ഒ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടം കേവലം 2.7 ഏക്കറോ 5 ഏക്കറോ ഭൂമിക്ക് വേണ്ടിയുള്ളതല്ല. അത് നീതിക്ക് വേണ്ടിയുള്ളതായിരുന്നു. ബാബരി മസ്്ജിദ് തകര്‍ത്തത് അക്രമമായിരുന്നുവെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് മതിയായ തെളിവില്ലെന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിര്‍മാണത്തിനായി വിട്ടു നല്‍കണമെന്ന് പറഞ്ഞത് അനീതിയാണ്.
പള്ളി നിര്‍മാണത്തിനു വേണ്ടി അഞ്ച് ഏക്കര്‍ വിട്ടുനല്‍കണമെന്നത് കേവലം നഷ്ടപരിഹാര യുക്തി മാത്രമാണ്. തര്‍ക്കഭൂമി പള്ളി തകര്‍ത്ത കുറ്റവാളികള്‍ക്ക് നല്‍കാമുള്ള തീരുമാനം നീതീകരിക്കാനാവാത്തതാണ്. അതിനാല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പരിഹാരം പകരം ഭൂമി നഷ്ടപരിഹാരമായി നല്‍കലല്ല. മറിച്ച്, അത് തകര്‍ത്തവരെ കുറ്റവാളികളായി കണ്ട് നിയമനടപടികള്‍ എടുക്കുകയും തകര്‍ക്കപ്പെട്ട മസ്്ജിദ് പുനര്‍നിര്‍മിക്കുകയും ചെയ്ത് നീതി ഉറപ്പുവരുത്തുകയാണ് വേണ്ടത്. നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലയ്ക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വേണ്ടി മുഴുവന്‍ പൗരസമൂഹവും മുന്നിട്ടിറങ്ങണെന്നും എസ് ഐ ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി എ ബിനാസ്, സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ, അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്‍, അസ്‌ലം അലി, സി എസ് ശാഹിന്‍, അംജദ് അലി പങ്കെടുത്തു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല; മൂന്ന് വയസുകാരിയെയും മുത്തശ്ശിയെയും...
12 Jan 2025 3:08 PM GMTമുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ...
12 Jan 2025 2:59 PM GMTഗസയിലെ യുദ്ധക്കുറ്റം: ആയിരത്തിലധികം ഇസ്രായേലി സൈനികരുടെ വിവരങ്ങള്‍...
12 Jan 2025 2:30 PM GMTവയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍;...
12 Jan 2025 2:07 PM GMTബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് ഇസ്രായേലി...
12 Jan 2025 1:58 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMT