Latest News

പഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി; മോദി സ്ഥലം സന്ദര്‍ശിക്കും

പഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി; മോദി സ്ഥലം സന്ദര്‍ശിക്കും
X

പഹല്‍ഗാം: ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. ആക്രമണം നടന്ന സ്ഥലം പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (സിസിഎസ്)യുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് സൂചനകള്‍. സൗദി അറേബ്യയില്‍ നിന്ന് എത്തിയ പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ജമ്മുകശ്മീരിലെ പഹല്‍ഗാമിലാണ് സംഭവം. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 12 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപോര്‍ട്ടുകള്‍. സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തിരച്ചില്‍ തുടങ്ങി. ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്.

Next Story

RELATED STORIES

Share it