Kerala

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍
X

മലപ്പുറം: ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കിയ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എം ല്‍ എ.''ഭാരതരത്‌നം'' മലപ്പുറത്ത് എത്തുമോ? എന്ന തലകെട്ടോടു കൂടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഈ വിമര്‍ശനം. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ എല്‍.കെ അദ്വാനിക്കാണ് ഇത്തവണ ഭാരതരത്‌നമെന്നും പള്ളി നിലംപരിശാക്കി തല്‍സ്ഥാനത്ത് പണിത രാമക്ഷേത്രവും ഇനി പണിയാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ 'മഹാനെ'ത്തേടി അടുത്ത വര്‍ഷം ഈ ''മഹോന്നത പദവി'' മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് ജലീല്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്താണ് രാമക്ഷേത്രം പണിതതെന്ന കാര്യം ചരിത്ര സത്യമാണ്. മനുഷ്യവംശം നിലനില്‍ക്കുന്നെടത്തോളം ആ സത്യവും നിലനില്‍ക്കുമെന്നും ജലീല്‍ കുറിച്ചു. രാമക്ഷേത്രം കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടങ്ങിക്കഴിഞ്ഞുവെന്നും മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവര്‍ഗീയവാദികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞുവെന്നും ജലീല്‍ പോസ്റ്റിലൂടെ ഓര്‍മപ്പെടുത്തി.

താജ്മഹലിനോടനുബന്ധിച്ച് നടത്താറുള്ള ഷാജഹാന്‍ ഉറൂസ് ഇക്കുറി നടക്കുമോ? എന്നും ''രാമക്ഷേത്ര വിജയഭേരി''യില്‍ ആവേശംപൂണ്ട് വഴിപോക്കരെ പിടിച്ചു നിര്‍ത്തി ഇടിച്ചും തൊഴിച്ചും ''ജയ്ശ്രീറാം'' വിളിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ ഏര്‍പ്പാട് രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നത് സാദിഖലി തങ്ങള്‍ അറിഞ്ഞില്ലെന്നുണ്ടോ?എന്നും ജലീല്‍ ചോദിച്ചു.അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ലഹരിയില്‍ ലക്കുകെട്ട് പള്ളികളുടെയും ചര്‍ച്ചുകളുടെയും മുകളില്‍ കാവിക്കൊടി കെട്ടിയ തെമ്മാടിക്കൂട്ടങ്ങളുടെ ഹീനപ്രവൃത്തി തങ്ങളേ, താങ്കള്‍ കാണുന്നില്ലേ? മദ്രസ്സകളില്‍ രാമായണം പാഠ്യവിഷയമാക്കിയത് അങ്ങ് അറിഞ്ഞില്ലേ? വ്രണിത ഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നതിന് പകരം അവരുടെ ഹൃദയങ്ങള്‍ക്കേറ്റ മുറിവുകളില്‍ എന്തിനാണ് മുളക് പുരട്ടുന്നത്? എന്നും ജലീല്‍ കുറിക്കുന്നുണ്ട്. മാനവികത മാത്രമേ ആത്യന്തികമായി ലോകത്തെവിടെയും വിജയിക്കൂ. കാലം സാക്ഷി! എന്നാണ് ജലീല്‍ കുറിച്ചത്.


''ഭാരതരത്‌നം'' മലപ്പുറത്ത് എത്തുമോ?

ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ എല്‍.കെ അദ്വാനിക്കാണ് ഇത്തവണ ഭാരതരത്‌നം. പള്ളി നിലംപരിശാക്കി തല്‍സ്ഥാനത്ത് പണിത രാമക്ഷേത്രവും ഇനി പണിയാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ 'മഹാനെ'ത്തേടി അടുത്ത വര്‍ഷം ഈ ''മഹോന്നത പദവി'' മലപ്പുറത്തെത്തിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല.

പ്രിയപ്പെട്ട സയ്യിദുല്‍ ഉമ്മ,

ബാബരിമസ്ജിദ് പൊളിച്ച സ്ഥലത്താണ് രാമക്ഷേത്രം പണിതതെന്ന കാര്യം ചരിത്ര സത്യമാണ്. മനുഷ്യവംശം നിലനില്‍ക്കുന്നെടത്തോളം ആ സത്യവും നിലനില്‍ക്കും. സുന്നി വഖഫ് ബോര്‍ഡിന് കീഴിലുള്ള 2.77 ഏക്കര്‍ സ്ഥലം കോടതി വിധിയിലൂടെയാണ് രാമക്ഷേത്ര ട്രസ്റ്റ് സ്വന്തമാക്കിയത്. ആ വിധിന്യായം ന്യായമാണെന്നു വന്നാല്‍ തെറ്റുകാരാവുന്നത് നൂറ്റാണ്ടുകളായി ബാബരി മസ്ജിദില്‍ ആരാധന നിര്‍വ്വഹിച്ച ലക്ഷക്കണക്കിന് വരുന്ന പാവം മനുഷ്യരാകും. ബാബര്‍, ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണ് പള്ളിയെന്ന ചരിത്ര വിരുദ്ധത സത്യമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും.


രാമക്ഷേത്രം കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാര്‍മിനാറിനോട് ചേര്‍ന്ന് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലില്‍ പൂജ ആരംഭിച്ചത് അങ്ങറിഞ്ഞില്ലേ? മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവര്‍ഗീയവാദികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ലോകാല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ തകര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ബി.ജെ.പിയുടെ എം.പിയാണ്. അതിലേക്ക് തന്റെ വക സംഭാവനയും അദ്ദേഹം വാഗ്ദാനം ചെയ്തു. താജ്മഹലിനോടനുബന്ധിച്ച് നടത്താറുള്ള ഷാജഹാന്‍ ഉറൂസ് ഇക്കുറി നടക്കുമോ?

''രാമക്ഷേത്ര വിജയഭേരി''യില്‍ ആവേശംപൂണ്ട് വഴിപോക്കരെ പിടിച്ചു നിര്‍ത്തി ഇടിച്ചും തൊഴിച്ചും ''ജയ്ശ്രീറാം'' വിളിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ ഏര്‍പ്പാട് രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നത് സാദിഖലി തങ്ങള്‍ അറിഞ്ഞില്ലെന്നുണ്ടോ? അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ലഹരിയില്‍ ലക്കുകെട്ട് പള്ളികളുടെയും ചര്‍ച്ചുകളുടെയും മുകളില്‍ കാവിക്കൊടി കെട്ടിയ തെമ്മാടിക്കൂട്ടങ്ങളുടെ ഹീനപ്രവൃത്തി തങ്ങളേ, താങ്കള്‍ കാണുന്നില്ലേ? മദ്രസ്സകളില്‍ രാമായണം പാഠ്യവിഷയമാക്കിയത് അങ്ങ് അറിഞ്ഞില്ലേ? വ്രണിത ഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നതിന് പകരം അവരുടെ ഹൃദയങ്ങള്‍ക്കേറ്റ മുറിവുകളില്‍ എന്തിനാണ് മുളക് പുരട്ടുന്നത്?

ലോകത്തെവിടെയെങ്കിലും വഴിനടന്നു പോകുന്ന ഇതര മതസ്ഥരെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ''അല്ലാഹു അക്ബര്‍'' വിളിപ്പിക്കുന്നുണ്ടോ? ''കുരിശ്'' വരപ്പിക്കുന്നുണ്ടോ? മറ്റുള്ളവരുടെ ആരാധനാലയം തകര്‍ത്ത് സ്വന്തം ആരാധനാലയം പണിയുന്നുണ്ടോ? ഏതെങ്കിലും മൃഗത്തിന്റെ പേരില്‍ ആളെക്കൊല്ലുന്നുണ്ടോ? ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്കു മുകളില്‍ പച്ചപ്പതാകയോ വെള്ളപ്പതാകയോ പറപ്പിക്കുന്നുണ്ടോ?


പൗരത്വനിയമം നടപ്പിലാക്കാന്‍ കേന്ദ്രം കച്ചകെട്ടിയിറങ്ങുന്നതോടെ ഉത്തരേന്ത്യ മറ്റൊരു ഫലസ്തീനാകുമോ എന്ന ആശങ്ക വര്‍ധിക്കുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ താമസിക്കുന്നവരെ വിദേശികളെന്ന് മുദ്രകുത്തി ആട്ടിയോടിക്കാന്‍ പുറപ്പെട്ടാല്‍ എന്താകും സ്ഥിതി? പൗരത്വ നിയമത്തിന്റെ മറവില്‍ ഗസ്സയേക്കാള്‍ വലിയ വംശഹത്യക്കാണോ സംഘ്പരിവാര്‍ കോപ്പുകൂട്ടുന്നത്.



Next Story

RELATED STORIES

Share it