- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ സിം വഴി ബാങ്കിങ്ങ് തട്ടിപ്പ്; മുംബൈ സ്വദേശിനി തൃശൂരില്‍ പിടിയില്‍
അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കരസ്ഥമാക്കുന്നതോടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് പാസ് വേഡുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയും അതുവഴി പണം പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
തൃശൂര്‍: ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ സിം വഴി ബാങ്കിങ്ങ് തട്ടിപ്പ് നടത്തുന്ന സ്ത്രീ തൃശൂര്‍ സിറ്റി സൈബര്‍ പോലീസിന്റെ പിടിയില്‍. വ്യാജ രേഖകള്‍ ചമച്ച് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് കരസ്ഥമാക്കി, ബാങ്കിങ്ങ് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തു. മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേല്‍ ജനതാ കോളനി സ്വദേശനി നൂര്‍ജഹാന്‍ അബ്ദുല്‍ കലാം ആസാദ് അന്‍സാരി (45) ആണ് അറസ്റ്റിലായത്. 2020 ഡിസംബറിലാണ് തൃശൂരിലെ ന്യൂ ജനറേഷന്‍ ബാങ്കിലെ ശാഖയിലെ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തത്.
തട്ടിപ്പുകാരുടെ പ്രവര്‍ത്തന രീതി:
വലിയ തുകകള്‍ ഇടപാടു നടത്തുന്ന ബാങ്ക് അക്കൗണ്ടുകളും, ഇടപാടുകാര്‍ക്കു വരുന്ന ഇമെയിലുകളും ഹാക്കിങ്ങ് വഴി നീരീക്ഷിച്ച് തട്ടിപ്പു നടത്തേണ്ട ഇരയെ കണ്ടെത്തുന്നു. അക്കൗണ്ട് ഉടമകളുടെ മേല്‍ വിലാസം തെളിയിക്കുന്ന രേഖകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുകയോ, ഉപഭോക്താക്കള്‍ അറിഞ്ഞോ അറിയാതെയോ സമൂഹ മാധ്യമങ്ങളിലോ, വെബ് സൈറ്റുകളിലോ പങ്കിട്ടിട്ടുള്ള രേഖകള്‍ തട്ടിയെടുക്കുകയോ ചെയ്യുന്നു. ഇടപാടുകാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളഫോണ്‍ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലെറ്റുകകള്‍ വഴി കരസ്ഥമാക്കുന്നു.
അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കരസ്ഥമാക്കുന്നതോടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് പാസ് വേഡുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയും അതുവഴി പണം പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
തൃശൂര്‍ സ്വദേശിനിയായ സ്ത്രീയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ എറണാകുളത്തെ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് തട്ടിപ്പുകാര്‍ സിംകാര്‍ഡ് സംഘടിപ്പിച്ചത്. സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനായി മുംബൈയില്‍ നിന്നും വിമാനമാര്‍ഗമാണ് പ്രതി ഉള്‍പ്പെടെയുള്ള സംഘം എറണാകുളത്ത് എത്തിയിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനുവേണ്ടി തൃശൂര്‍ സ്വദേശിനിയുടേതെന്ന വിധത്തില്‍ നല്‍കിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളത്തുനിന്നും മുംബെയില്‍ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്നീട് ബീഹാര്‍, മുംബെ, ഡല്‍ഹി എന്നിവിടങ്ങളിലെ എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയുമായിരുന്നു.
പണം നഷ്ടപ്പെട്ട സ്ത്രീ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ െ്രെകം പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി ഇഇഠഢ ക്യാമറ ദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയും സംഭവദിവസം കൊച്ചി വിമാനത്താവളം വഴി യാത്രചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചുമാണ് കുറ്റവാളികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. അന്വേഷണ സംഘം ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച് അന്വേഷണം നടത്തി. കേരള പോലീസ് അന്വേഷണം നടത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി താമസ സ്ഥലത്തു നിന്നും മഹാരാഷ്ട്ര പല്‍ഗാര്‍ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവില്‍ പോവുകയും, പോലീസ് അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയില്‍ എത്തിയപ്പോഴാണ് പിന്‍തുടര്‍ന്ന് പിടികൂടിയത്..
അന്വേഷണസംഘാംഗങ്ങള്‍. തൃശ്ശൂര്‍ സിററി സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍ കെ, ടക സന്തോഷ്, അടക ഫൈസല്‍, പോലീസുദ്യോഗസ്ഥരായ വിനു കുര്യാക്കോസ്, ശ്രീകുമാര്‍, അനൂപ്, അപര്‍ണ്ണ ലവകുമാര്‍, നിജിത.
പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്:
നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമായാല്‍, എന്തു കാരണം കൊണ്ടാണ് അങ്ങിനെ സംഭവിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കുക. ഉടനടി മൊബൈല്‍ ഓപ്പറേറ്ററെ ബന്ധപ്പെടുക.
നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ അറിഞ്ഞോ അറിയാതെയോ സമൂഹ മാധ്യമങ്ങള്‍, മറ്റ് തരത്തിലുള്ള സേവനം നല്‍കുന്ന വെബ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ പങ്കിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങളുടെ ഇമെയില്‍, സാമൂഹ്യ മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് എന്നിവയ്ക്ക് കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ പാസ് വേഡ് നല്‍കുക. പാസ് വേഡുകള്‍ നിര്‍ദ്ദിഷ്ട ഇടവേളകളില്‍ മാറ്റുക. എളുപ്പത്തില്‍ ഊഹിച്ചെടുക്കാന്‍ കഴിയുന്ന പാസ് വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.
പാസ് വേഡുകളും, ആധാര്‍ നമ്പര്‍, ബാങ്ക് എക്കൌണ്ട് നമ്പര്‍ തുടങ്ങിയവ സ്മാര്‍ട്ട് ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ രേഖപ്പെടുത്തി വെക്കരുത്.
RELATED STORIES
കണ്ണൂരില്‍ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം
26 Nov 2024 8:11 AM GMTഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ...
26 Nov 2024 7:59 AM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTപാലക്കാട് നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി; സംഭവം ബിജെപി-എല്‍ഡിഎഫ്...
26 Nov 2024 7:50 AM GMT89 യാത്രക്കാരുമായി തുര്‍ക്കിയില്‍ ലാന്റ് ചെയ്ത റഷ്യന്‍ വിമാനത്തിന്...
26 Nov 2024 7:37 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ...
26 Nov 2024 6:41 AM GMT