Kerala

ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
X

കൊച്ചി: നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ശ്രീനാഥ് ഭാസി രണ്ട് സിനിമകള്‍ക്കായി വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കും. ഷെയ്ന്‍ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയില്‍ ഇളവ് വരുത്തുകയും ചെയ്യും.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്.ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിര്‍മാതാക്കളുടെ സംഘടന പറഞ്ഞത്.

ഡബ്ബിങ് നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍ ഇരുവര്‍ക്ക് പൂര്‍ത്തിയാക്കാമെന്നും പുതിയ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ സ്വന്തം തീരുമാനത്തില്‍ ഇവരെ വെച്ച് ചെയ്യാമെന്നും സിനിമ സംഘടനകള്‍ മുന്‍പ് പറഞ്ഞിരുന്നു.അതേസമയം, ഷെയ്ന്‍ നിഗത്തിന്റെ ഓണ ചിത്രം ആര്‍ഡിഎക്സ് മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ആന്റണി വര്‍ഗീസും നീരജ് മാധവും ഷെയ്നിനൊപ്പം പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. സോഫിയ പോള്‍ ആണ് നിര്‍മാണം.









Next Story

RELATED STORIES

Share it