Kerala

ബാര്‍ കോഴക്കേസ്: കെ എം മാണിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണമെന്നു മാത്രമാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് പ്രതി തുടരന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതെന്നും കോടതി ആരാഞ്ഞു.പ്രതിക്ക് നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി

ബാര്‍ കോഴക്കേസ്: കെ എം മാണിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം
X

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രിയും കേസിലെ പ്രതിയുമായ കെ എം മാണിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണമെന്നു മാത്രമാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് പ്രതി തുടരന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതെന്നും കോടതി ആരാഞ്ഞു. വിചാരണ കോടതി ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.പരാതിക്കാരോടാണ് പ്രോസിക്യൂഷന്‍ അനുമതി വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പ്രതിക്ക് നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അതേ സമയം തനിക്കെതിരെ തെളിവില്ലെന്ന് കണ്ട് കേസ് എഴുതി തള്ളാന്‍ വിജിലന്‍സ് രണ്ടു വട്ടം റിപോര്‍ട് നല്‍കിയിട്ടുണ്ടെന്നും കേസ് റദ്ദാക്കണമെന്നുമാണ് കെ എം മാണിയുടെ ആവശ്യം.

Next Story

RELATED STORIES

Share it