Kerala

ബിഡിജെഎസ് പിളര്‍ന്നു;ഭാരതീയ ജനസേന പുതിയ പാര്‍ടി; യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കും

ബിഡിജെഎസ് നേതാക്കളായിരുന്ന എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍,വി ഗോപകുമാര്‍, കെ കെ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ബിഡിജെഎസ് വിട്ട് ഭാരതീയ ജന സേന(ബിജെഎസ്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നു.ബിഡിജെഎസിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ബിജെപിയുടെ അടിയാന്മാരായി ബിഡിജെഎസ് മാറിക്കഴിഞ്ഞുവെന്നും നേതാക്കള്‍ ആരോപിച്ചു.

ബിഡിജെഎസ് പിളര്‍ന്നു;ഭാരതീയ ജനസേന പുതിയ പാര്‍ടി; യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കും
X

കൊച്ചി: ബിഡിജെഎസ് പിളര്‍ന്നു.പാര്‍ട്ടി വിട്ട ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭാരതീയ ജന സേന എന്ന പുതിയ പാര്‍ടി രൂപീകരിച്ചു.ബിഡിജെഎസ് നേതാക്കളായിരുന്ന എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍,വി ഗോപകുമാര്‍, കെ കെ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ബിഡിജെഎസ് വിട്ട് ഭാരതീയ ജന സേന(ബിജെഎസ്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നു.യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ്,ലീഗ് നേതാക്കളുമായി സംസാരിച്ചുവെന്നും നേതാക്കാള്‍ വ്യക്തമാക്കി.

ശബരി പ്രശ്‌നത്തില്‍ ഹിന്ദു വിഭാഗത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലന്ന് നേതാക്കള്‍ പറഞ്ഞു.ശബരിമലയുടെ പേരില്‍ മതവികാരത്തെ മുതലെടുത്ത ബിജെപി ഹിന്ദു വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോലും തയ്യാറായില്ലെന്നത് ഏറെ വേദനിപ്പിച്ചു.യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ട്.ജാതിമത ഭേദമെന്യേ വിശ്വാസികളുടെ വികാരത്തെ ഉള്‍ക്കൊള്ളാന്‍ യുഡിഎഫിന് കഴിയുമെന്ന് ഉറപ്പാണ്.ഹിന്ദു ഐക്യത്തിന്റെ പേരു പറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ ഒപ്പം നിര്‍ത്തി രൂപീകരിച്ച ബിഡിജെഎസിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ബിജെപിയുടെ അടിയാന്മാരായി ബിഡിജെഎസ് മാറിക്കഴിഞ്ഞുവെന്നും നേതാക്കള്‍ ആരോപിച്ചു.

ബിജെപിയുടെ അടിയാന്മാരായി മാറിയ ബിഡിജെഎസില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കുകയാണ്.എന്‍ഡിഎ വെറും പ്രഹസനമായി മാറി.മുന്നണി കണ്‍വീനറുടെ വാക്കിനു പോലും വിലയില്ലാത്ത സംവിധാനമാണ് എന്‍ഡിഎ എന്നും ഇവര്‍ ആരോപിച്ചു.ഇടതുപക്ഷത്തെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ സിപിഎമ്മുമായി ഒത്തുകളിക്കുന്ന ബിജെപി ഹിന്ദുവിശ്വാസികളെ വഞ്ചിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടു ചെയ്യാന്‍ രഹസ്യനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ എങ്കിലും വിജയം ഉറപ്പാക്കാന്‍ സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മുമായി ഒത്തുകളിക്കുന്നത് കേരള സമൂഹം തിരിച്ചറിയുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.


ഇത്തരം വോട്ടു കച്ചവട രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ കഴിയില്ല.ഈ സാഹചര്യത്തിലാണ് സമാന ചിന്താഗതിക്കാരായ ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും മാറി ചിന്തിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ ആണ് ബിജെഎസിന്റെ പ്രസിഡന്റ്,വി ഗോപകുമാര്‍,കെ കെ ബിനു(വര്‍ക്കിംഗ് പ്രസിഡന്റുമാര്‍),കെ എസ് വിജയന്‍ (ജനറല്‍ സെക്രട്ടറി),ബൈജു എസ് പിള്ള(ഖജാന്‍ജി) എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും 50 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവും ചുമതലയേറ്റതായും നേതാക്കള്‍ പറഞ്ഞു.

ബിഡിജെഎസ് ലെ ഭൂരിപക്ഷം സംസ്ഥാന നേതാക്കളും 11 ജില്ലാ കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമുണ്ടെന്നും നേതാക്കള്‍ അവകാശപ്പെട്ടു.യുഡിഎഫിനെ അധികാരത്തിലെത്തിക്കാനായി ബിജെഎസ് പ്രവര്‍ത്തിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വാശിപിടിച്ച ഇടതുസര്‍ക്കാര്‍ ഹിന്ദു വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it