Kerala

ബെവ് ക്യൂ ആപ്പ് ഒഴിവാക്കിയേക്കും; ഉന്നതതല മീറ്റിങ് ഉടനാരംഭിക്കും

ബെവ് ക്യൂ ആപ്പ് ഒഴിവാക്കണമെന്ന് ബാർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടർച്ചയായി രണ്ടാം ദിവസവും തകരാറിലായിരുന്നു.

ബെവ് ക്യൂ ആപ്പ് ഒഴിവാക്കിയേക്കും; ഉന്നതതല മീറ്റിങ് ഉടനാരംഭിക്കും
X

തിരുവനന്തപുരം: മദ്യവിൽപ്പനയ്ക്കുള്ള ബെവ് ക്യൂ ആപ്പിന്റെ പ്രവർത്തനങ്ങൾ തകരാറിലായതിനെ തുടർന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടനാരംഭിക്കും. ആപ്പ് ഒഴിവാക്കണമെന്ന ആവശ്യം സർക്കാരിൻ്റെ പരിഗണനയിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തിൽ ഐടി, എക്സൈസ്, ബെവ്കോ ഉദ്യോഗസ്ഥർ പങ്കെടുക്കും. ആപ്പ് ഈ നിലയിൽ തുടരണോ പകരം സംവിധാനം ഏർപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ബെവ് ക്യൂ ആപ്പ് ഒഴിവാക്കണമെന്ന് ബാർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യവിൽപന ശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടർച്ചയായി രണ്ടാം ദിവസവും തകരാറിലായിരുന്നു. മാത്രമല്ല പലയിടത്തും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ടോക്കൺ ഇല്ലാതെ മദ്യം നൽകുന്നതായും പരാതി ഉയർന്നിരുന്നു.

Next Story

RELATED STORIES

Share it